ഈയടുത്തു നടന്ന ഒരു സംഭവം. യാഹൂ മെസ്സഞ്ചറിന്‍റെ പബ്ലിക് ചാറ്റ് റൂമില്‍ വെറുതേ കറങ്ങി നടന്ന സമയം. എനിക്കൊരു പേഴ്സണല്‍ മെസ്സേജ് കിട്ടുന്നു. ഹലോ... ഞാന്‍ തിരിച്ചു പറഞ്ഞു ഹലോ. ഞാന്‍ അപര്‍ണ്ണ. ഞാന്‍ പറഞ്ഞു ശരി പറയൂ അപര്‍ണ്ണ. ഇത്രയുമായപ്പൊഴേ എനിക്കൊരു സംശയം, ഒരു കാരണവശാലും എന്നെ അറിയാത്ത ഒരു പെണ്ണിന് എന്നോടെന്താവും സംസാരിക്കാനുള്ളത്? രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം എന്ന് ഉറപ്പിച്ചു. തുടര്‍ന്ന് എന്‍റെ പേര്, വിദ്യാഭ്യാസം, ജോലി, കല്യാണം കഴിഞ്ഞതാണോ തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍. അവിവാഹിതന്‍ എന്ന സത്യമൊഴിച്ച് ബാക്കി എല്ലാത്തിനും ഒന്നാം തരം കള്ളങ്ങള്‍ മറുപടി പറഞ്ഞു. സ്ത്രീ എന്ന് സ്വയം പരിചയപ്പെടുത്തി അടുത്തു കൂടിയപ്പൊഴേ തോന്നിയ സംശയം അടുത്ത ചോദ്യത്തിലൂടെ സത്യമെന്നു തിരിച്ചറിഞ്ഞു. എനിക്കു സെക്സില്‍ താല്പര്യമുണ്ടോ എന്നറിയണം അപര്‍ണ്ണക്ക്.
അതിനു താല്പര്യമില്ലാത്തതായി ഈ ലോകത്തില്‍ ഏതെങ്കിലും ജീവികളുണ്ടോ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. പിന്നീട് ചോദിച്ച ചോദ്യങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടി. അത് പച്ച സുവോളജി ആയതിനാല്‍ വിശദീകരിക്കുന്നില്ല. എന്തായാലും ഇവരുടെ വിലാസം അറിയുക എന്നു തന്നെ തീരുമാനിച്ച് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ അറിഞ്ഞത്, തിരുവനന്തപുരം ബീമാ പള്ളിയുടെ ഭാഗം കേന്ദ്രീകരിച്ചാണവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. പതിനഞ്ചു വയസ്സു മുതല്‍ ഇരുപത്തിയൊന്നു വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആയിരം രൂപയും, അതിനു മുകളില്‍ നാല്‍പ്പതു വയസ്സു വരെ പ്രായമുള്ളവര്‍ക്ക് അതില്‍ കുറവുമാണത്രേ പ്രതിഫലം. പ്രതിഫലത്തിലെ വ്യത്യാസം എന്തുകൊണ്ടാണിങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്. പതിനഞ്ചു വയസ്സു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ അമ്മമാരാണത്രേ രണ്ടാമത്തെ കാറ്റഗറിയിലുള്ളവര്‍! രക്തം പരിശോധിച്ച റിസള്‍ട്ടും കാണിക്കണം ഇടപാടിന്.
ഇത്രയുമെഴുതിയത് നമ്മുടെ നാട്ടിലെ അരാജകത്വത്തെ അല്പം കൂടി ഗൌരവപൂര്‍വം നേരിടുവാന്‍ നാമൊരോരുത്തരും സന്നദ്ധമാകണമെന്ന് ഓര്‍മിക്കുവാനാണ്. മാത്രവുമല്ല ബീമ പള്ളിയുടെ പരിസരവാസികളായ ചിലര്‍ക്ക് ബ്ലോഗുകള്‍ ഉള്ളതായും അറിയുന്നു. അവര്‍ ദയവായി ശ്രദ്ധിക്കുമെന്നും കരുതുന്നു.
ഒന്നു മനസ്സിലാക്കണം, ഇന്‍ഡ്യന്‍ ഭരണഘടനയനുസരിച്ച് പതിനഞ്ച് വയസ്സുള്ള ഒരു കുട്ടി മൈനര്‍ ആണ്. പത്താം ക്ലാസ്സില്‍ പഠിക്കേണ്ട ഈ കുട്ടികള്‍ ഇത്തരം ഒരു തൊഴിലിനിറങ്ങിത്തിരിക്കുന്നത് നമ്മുടെ നാടിന്‍റെ വ്യവസ്ഥിതിയുടെ തകരാറെന്നേ പറയാന്‍ കഴിയൂ. ഇതിനെ നേരിടുവാന്‍ സര്‍ക്കാര്‍ മാത്രമല്ല ബാദ്ധ്യസ്ഥര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ നൂറു മീറ്റര്‍ ചുറ്റളവില്‍ ഒരു ക്ലബ് എന്നരീതിയില്‍ യുവജനസംഘടനകളും, പൌരസമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രത്തിന്‍റെ സദാചാരത്തിനും, മൂല്യങ്ങള്‍ക്കും വെല്ലുവിളിയാകുന്ന ഇത്തരം ഇടപാടുകളെ നേരിടുവാന്‍ യുവജനങ്ങള്‍ ബാദ്ധ്യസ്ഥരും അവര്‍ക്കതിനുള്ള കരുത്തും ഉണ്ടെന്ന് നാം തിരിച്ചറിയുക തന്നെ വേണം. കേവലം രാഷ്ട്രീയം കളിച്ചു നടക്കുകയല്ല മറിച്ച് ഇത്തരം വ്രണിതമായ പ്രവൃത്തികളെ ഉന്‍മൂലനാശം വരുത്തുക തന്നെ വേണം.
മറ്റൊന്നുള്ളത് കേരളത്തിലെ അറിയപ്പെടുന്ന ഒരു ആരാധനാലയത്തിന്‍റെ പേരാണ് അവര്‍ ലാന്‍ഡ്‌മാര്‍ക്കായി പറയുന്നതെന്നാണ്. ഇവിടെയാണ് പ്രിയമുള്ളവരേ മതവികാരം വ്രണപ്പെടേണ്ടതും പ്രതികരിക്കേനതും. സ്ത്രീപുരുഷബന്ധങ്ങളിലും, ലൈംഗികതയിലും സുവ്യക്തമായ കാഴ്ചപ്പാടുകളും, നിബന്ധനകളും, മാര്‍ഗ്ഗരേഖകളും മുന്നോട്ടു വച്ചിരിക്കുന്ന വിപുലവും മഹത്തരവുമായ ഒരു മതത്തിന്‍റെ ആരാധനാലയത്തിന്‍റെ പേര് ഇത്തരം അശ്ലീലവൃത്തി ചെയ്യുന്നവര്‍ ഉരിയാടുന്നതു തന്നെ പ്രതിഷേധമര്‍ഹിക്കുന്നു. ആ ഭാഗങ്ങളില്‍ ചെറുപ്പക്കാരായ ആണ്‍പിള്ളേര്‍ ഇല്ലേ എന്ന് സംശയം തോന്നിപ്പോവുകയാണ്.
അമ്മയും മകളും ഒത്തൊരുമിച്ച് വ്യഭിചരിക്കാന്‍ പോവുക എന്നത് ഒരു ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ യാതൊരു തലത്തിലും നമുക്ക് ഉള്‍ക്കൊള്ളുവാനോ, ന്യായീകരിക്കുവാനോ, അംഗീകരിക്കുവാനോ കഴിയുന്ന കാര്യമല്ല എന്നുറപ്പുള്ളവരെങ്കിലും ഇതിനെതിരെ മുന്‍പോട്ടു വരണമെന്നും, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ യാതൊരു സങ്കോചവും കൂടാതെ നിയമപാലകര്‍ക്ക് കൈമാറണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്. ഇത് നമ്മുടെ നാടിന്‍റെ നിലനില്‍പ്പിനും നമ്മുടെയൊക്കെ അമ്മയും, പെങ്ങളും, മകളും... തീര്‍ച്ചയായും നമ്മുടെ നാട്ടിലെ പുരുഷന്മാരും അടക്കമുള്ള പ്രബുദ്ധരായ ഒരു ജനതയുടെ സംരക്ഷണത്തിനും, സ്വാതന്ത്ര്യത്തിനും, അഭിമാനത്തിനും നാം പിന്‍തുടര്‍ന്നു പോരുന്ന മഹത്തായ പാരമ്പര്യത്തിനും എതിരെയുള്ള വെല്ലുവിളിയായി കരുതാതെ വയ്യ.
ഇനിയുമുണ്ട് ആഗോളതലത്തില്‍ സമ്പന്നരായ സ്ത്രീകളുടെ ഡാറ്റാബേസ് കൊടുക്കുന്നു എന്നു പറഞ്ഞ് മുംബൈയില്‍ നിന്നും വരുന്ന് അസംഖ്യം മെസ്സേജുകള്‍. യാഹൂ മെസ്സഞ്ചറിന്‍റെ പബ്ലിക് ചാറ്റ് റൂമുകളില്‍ അല്പ സമയമെങ്കിലും ചിലവഴിച്ചിട്ടുള്ളവര്‍ അത് കാണാതിരുന്നിട്ടുണ്ടാവില്ല. മനുഷ്യന്‍റെ ബലഹീനതയോ സ്ത്രീകളെയോ മാത്രമല്ല ഇവര്‍ കച്ചവടച്ചരക്കാക്കുന്നത് മറിച്ച് ഒരു രാജ്യത്തിന്‍റെ മുഴുവന്‍ അഭിമാനത്തെക്കൂടിയാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഇത്തരം പരസ്യങ്ങള്‍ അയച്ചു കൊടുക്കുന്നതിലൂടെ ഇവര്‍ കപ്പല്‍ കയറ്റുന്നത്. ഇത്തരത്തിലുള്ള മൂന്നോ നാലോ പേരുടെ വിലാസങ്ങള്‍ അറിയുവാന്‍ ഞാന്‍ ആവതും ശ്രമിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു പ്രലോഭനത്തിനും പിടി കൊടുക്കാതെ അവര്‍ യഥേഷ്ടം വിഹരിക്കുന്നു. ഒരുത്തന്‍ എന്‍റെ പ്രലോഭനത്തില്‍ വീണ് എന്നെ വിശ്വസിപ്പിക്കുവാനായി ഒരു പാസ്സ്‌വേഡ് ഇട്ടു പൂട്ടിയ ഒരു ഡാറ്റബേസ് എനിക്കയച്ചു തരിക വരെ ചെയ്തു. ഞാനതു കള്ള പാസ്സ്‌വേഡിട്ട് തുറന്നപ്പോള്‍ മലയാളികളുടേതടക്കമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. ആരാണിവര്‍ക്ക് ധൈര്യം കൊടുക്കുന്നത്? ആരാണിതിനുത്തരവാദി? ഉപഭോക്താക്കളില്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ല എന്ന സത്യത്തിന്‍റെ വെളിച്ചത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് നമ്മില്‍ ആരൊക്കെയാണ്?
ദൈവത്തിന്‍റെ സ്വന്തം നാടോ അതോ കാമഭ്രാന്തന്മാരുടെ സ്വന്തം നാടോ കേരളം? നാളെ ഇന്‍ഡ്യ ഒരു ലൈംഗികവ്യവസായരാജ്യമായാണോ അറിയപ്പെടാന്‍ പോകുന്നത്? ഇതിനുത്തരം നല്‍കാന്‍ ഓരോ പൌരനും ബാദ്ധ്യസ്ഥരാണ്.
© ജയകൃഷ്ണന്‍ കാവാലം
Thursday, March 5, 2009
Subscribe to:
Post Comments (Atom)
7 comments:
ജയകൃഷ്ണന്‍ കാവാലം,
നല്ല ലേഖനം മാഷെ,
അടുത്ത കാലത്തായി കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം പതിന്മടങ്ങായിട്ടുണ്ട്. പ്രശസ്ത ആരാധനാലയങ്ങളുടെ ചുറ്റുവട്ടത്താണ് ഈ സംഘങ്ങള്‍ ഏറിയ പങ്കും കച്ചവടത്തിനു ഇറങ്ങുന്നത്. സര്‍ക്കാര്‍ മെഷീനറികള്‍ കൊണ്ടു മാത്രം ഈ മാംസകച്ചവടത്തിനു അറുതിവരുത്താന്‍ സാധിക്കില്ല. പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലും അനിവാര്യമാണ്.
Oh God! ഇത്ര പരസ്യമായി ഈ പരിപാടി നടക്കുന്നുണ്ട് എന്ന് അറിഞ്ഞു പേടി തോന്നുന്നു... നമ്മുടെ നാട് എങ്ങോട്ടേക്ക്..?
[btw, ആ id പരസ്യപ്പെടുത്തണം... എങ്ങാനും കണ്ടാല്‍ ബ്ലോക്ക് ചെയ്യാലോ ;)]
Lets say
"Jayaho "
പ്രിയ ജയകൃഷ്ണന്‍ കാവാലം,
താങ്കളുടെ ആശങ്കളും അമ്പരപ്പും ഉള്‍ക്കൊള്ളുന്നു. ചരിത്രാതീത കാലം മുതല്‍ , അതുമല്ലെങ്കില്‍ പുരാണങ്ങളില്‍ വരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സംഗതിയാണ് “വ്യഭിചാരം”. സൂചിപ്പിക്കുന്നത് അത് ഒരു പുതിയ കാര്യമല്ലെന്നാണ്.
കേരളത്തിന്റെ കപട സദാചാരത്തിന്റെ ആവരണത്തിന്നുള്ളില്‍ കിടന്ന് ലൈംഗികത വീര്‍പ്പുമുട്ടുകയാണ്. ആണും പെണ്ണും ഒന്നിച്ച് ചേര്‍ന്നാല്‍ സംഭോഗം മാത്രമാണ് നടക്കേണ്ടത് എന്ന നിലയിലേക്കുള്ള ചിന്തകള്‍ മാറിയിരിക്കുന്നു. വിവാഹേതര ബന്ധങ്ങള്‍ ഒരു പുതുമയല്ലാതായിരിക്കുന്നു. വളരെ വ്യക്തമായൊരു വിശകലനം നമ്മുടെ സമൂഹം അര്‍ഹിക്കുന്നു.
“ബീമാ പള്ളി“ എന്നത് ഒരു സ്ഥലനാമമാണെന്ന് നാം ഓര്‍ക്കണം. പള്ളി എന്ന പദവും ബീമാപ്പള്ളി എന്ന സ്ഥലപ്പേരും രണ്ടു രണ്ടായി കാണണം എന്നാണ് ചൂണ്ട്ക്കാട്ടാനുള്ള മറ്റൊന്ന്. അവിടെ നടക്കുന്ന ചില കച്ചവടങ്ങളെ പറ്റി ഞാന്‍ മുന്‍പ് ഒരു പോസ്റ്റിട്ടിരുന്നു.
ഏതായാലും ആര്‍ക്കു ഒരിക്കലും തടയാനാവാത്ത ഒന്നായി ലൈംഗിക വ്യവസായം മാറി എന്നത് ആശങ്കാ ജനകമാണ്.
ജയകൃഷ്ണൻ,
ഈ അവസ്ഥ വളരെ ഭീതി ഉളവാക്കുന്നതാണു.കഴിഞ്ഞ ദിവസം എന്റെ ഒരു റിലേറ്റീവ് (റ്റീച്ചർ ആണു.സ്കൂളിൽ നിന്നു കുട്ടികളുടെ അടുത്തു നിന്നു പെൻ ഡ്രൈവ് പിടിച്ചു!ഉള്ളടക്ക്ം ഊഹിക്കാല്ലോ !നമ്മുടെ നാട് എവിടേക്കാണു പോകുന്നത് !
എന്തെല്ലാം നടക്കുന്നു...!!
ഞെട്ടിപ്പിക്കുന്ന വിവരം..
മാഷേ ,നമ്മുടെ നാട് ഇതിലും മോശമാ . ദൈവത്തിന്റെ സ്വന്തം നാട് .sex ടൂറിസത്തില്‍ നാം വെന്നിക്കൊടി പാറിക്കും.
Post a Comment