Saturday, September 13, 2008
അച്യുതാനന്ദന് അതു പറഞ്ഞു
ശ്രീ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന സമയത്ത് ചിലരെങ്കിലും പറഞ്ഞ ഒരു കാര്യമാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം കുറവാണെന്നത്. ശരിയാണ് അനുഭവം കൊണ്ട് ചിലപ്പോള്‍ സമ്പന്നനെങ്കിലും ഔപചാരിക വിദ്യാഭ്യാസം വളരെ കുറവു തന്നെയാണ്. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്റെ ഓണാശംസ ടി വിയില്‍ കണ്ടപ്പോള്‍ എന്തുകൊണ്ടോ പൊതുവേ രാഷ്ട്രീയത്തോടോ, രാഷ്ട്രീയക്കാരോടോ യാതൊരു മമതയുമില്ലാത്ത എനിക്ക് അല്പം ബഹുമാനം തോന്നിപ്പോയി.
അച്യുതാനന്ദനേക്കാള്‍ വളരെ വളരെ വിദ്യാഭ്യാസമുള്ള ആള്‍ക്കാരാണല്ലോ ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളിലെ അവതാരകരായി വന്നു നിന്ന് ജനങ്ങളെ പരീക്ഷിക്കുന്നത്. കൂടാതെ ജേര്‍ണലിസ്റ്റുകള്‍ എന്നും പറഞ്ഞ് ഒരു കൂട്ടര് കാണിക്കുന്ന വിഡ്ഢിത്തരങ്ങള്‍ വേറെയും. അക്ഷരശുദ്ധി വഴിയേ പോയിട്ടില്ലാത്ത ഇക്കൂട്ടരില്‍ ഏകദേശം 99.99% പേരും സ്ഥിരം ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘ഹാര്‍ദ്ദവമായി’ സ്വാഗതം ചെയ്യുക. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ തീര്‍ച്ചയായും ആ വാക്ക് അങ്ങനെ തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിദ്യാഭ്യാസമില്ലെന്നു ചിലരെങ്കിലും പുഛിക്കുന്ന മുഖ്യമന്ത്രി വളരെ വ്യക്തമായി പറഞ്ഞത് ‘ഹാര്‍ദ്ദമായ ആശംസകള്‍‘ എന്നായിരുന്നു. വളരെ കാലങ്ങള്‍ക്കു ശേഷം ദൃശ്യമാദ്ധ്യമത്തില്ക്കൂടി വൃത്തികെട്ട രീതിയിലല്ലാതെ ചൊവ്വേ നേരേ ആ വാക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്നായി എന്നത് സന്തോഷം നല്കുന്നു. വിവരക്കേടു വിളമ്പുന്ന വിദ്യാസമ്പന്നന്മാര് കേട്ടു പഠിച്ചാലും, ചിലതെങ്കിലും (എല്ലാമല്ല) വിദ്യാഭ്യാസം കുറവുള്ള മുഖ്യമന്ത്രിയില്‍ നിന്നും.
വിട്ടു പോയത്: വിദ്യ കുറവായിരിക്കും. പക്ഷേ ഉള്ളത് നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ടല്ലോ.
Subscribe to:
Post Comments (Atom)
12 comments:
ഞാന്‍ ഒരു സിംഹീണി അല്ലാ.പക്ഷേ ഇതേ തെറ്റ് ഞാന്‍ വരുത്തിയിരുന്നു.ആ തെറ്റ് എനിക്ക് മനസ്സിലാക്കിതന്നത് ജയകൃഷ്ണനാണ്.ഒത്തിരി ഒത്തിരി നന്ദി ഉണ്ട്.
ഓണാശംസകള്‍ കേള്‍ക്കാന്‍ കാത്തിരുന്നവരെ അഞ്ചു മിനുട്ട് രാഷ്ട്രീയ പ്രസംഗം കേള്‍പ്പിച്ചേ അടങ്ങൂ എന്ന അദ്ധേഹത്തിന്റെ നിര്ബന്ധബുദ്ധിക്ക് വഴങ്ങാതെ ഞാന്‍ അടുത്ത ചാനലിലേക്ക് പോയതുകൊണ്ട് ഈ സാഹിത്യ പ്രയോഗം കേള്‍ക്കാന്‍ എനിക്ക് യോഗമുണ്ടായില്ല..
ഹ ഹ കാന്താരിക്കുട്ടീ ‘കാന്താരി‘ക്കു മുന്നില്‍ ഏതു സിംഹമാ കീഴടങ്ങാത്തത്?
കടത്തുകാരന്: സ്വാഗതം. ‘ഹാര്‍ദ്ദമായി’ എന്നത് ഒരു സാഹിത്യമൊന്നും ആണെന്ന് തോന്നുന്നില്ല. അതൊരു സംസാരഭാഷ മാത്രമാണ്. ഞാന്‍ സംഗതി ന്യൂസിന്റെ ഇടയിലാണ് കേട്ടത്. അക്കൂട്ടത്തില്‍ രാഷ്ട്രീയമൊന്നും പറഞ്ഞിരുന്നില്ല. രാഷ്ട്രീയം കേട്ടിരുന്നേല്‍ ഞാനും സ്ഥലം കാലിയാക്കിയേനെ.
സത്യമാണത്്് വലിയവായില്‍ പലരും വിളിച്ചുകൂവുന്ന താണ് ഈ പദം. ആരറിയുന്നു അര്‍ത്ഥം. പ്രസംഗം മോടിപിടിപ്പിക്കാന്‍ ചേര്‍ക്കുക പദതോരണങ്ങള്! അത്രതന്നെ..
ഞാനും ഹാര്‍ദ്ദവമായി എന്ന വാക്കുതന്നെ കേട്ടിട്ടുള്ളതും പ്രയോഗിച്ചിട്ടുള്ളതും. അച്ചുതാനന്ദന് പറഞ്ഞതിലല്ല (ഞാനത് കേട്ടതും ഇല്ല) ബ്ലോഗിലൂടെ അവതരിപ്പിച്ച തിരുത്തിന് നന്ദി.
എന്തായാലും ഈ പോസ്റ്റ് വായിച്ചതുകൊണ്ട് ഞാനും തെറ്റിച്ച് പറഞ്ഞുകൊണ്ടിരുന്നത് തിരുത്താന്‍ കഴിഞ്ഞു. ജയകൃഷ്ണന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍
ഞാനും ഇത് വരെ ധരിച്ചിരുന്നത് ‘ഹാർദ്ദവം‘ എന്ന് തന്നെയാൺ .
ഔപചാരിക വിദ്യാഭ്യാസം വെറും പരീക്ഷ ജയിക്കാനുള്ള ഒരുപാധി മാത്രമായി അധ:പതിച്ച് പോയിട്ടൂണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിജ്ഞാന സാമ്പാദനം പലരുടെയും ലക്ഷ്യമാണെന്ന് തോന്നുന്നില്ല.
പ്രിയ ജയകൃഷ്ണൻ
ഒരു തെറ്റ് തിരുത്തിയതിൻ എന്റെ ഹാർദ്ദമായ നന്ദി.
appol anganeyallayirunnalle....thanks....
അതെപോലെ ചാനല്‍ ഭേദമന്യെ...വാര്‍ത്താ അവതാരക പുലികള്‍ പ്രയോഗിക്കാറുള്ള ഒരു പദമാണ് "പൊലീസ് പെട്രോള്‍" എന്ന്..ഇവരെന്നാണാവോ പ്ട്രോളും പെട്രോളും തമ്മിലുള്ളവ്യത്യാസം തിരിച്ചറിയുക...ഇന്നലെയൊ മിനിഞ്ഞാന്നോ മറ്റെതോ സ്ഥിരമുപയോഗിക്കാറുള്ള പദം വക്രീകരിച്ചു കേട്ടു....മനോരമപത്രത്തില്‍ വോക്സ് വാഗണിനു പകരംഫോക്സ് ഫാഗണെന്നാണെഴുതാറ്. അറബികള്‍ പറയുന്നത്കേട്ടിട്ടാവാം...
നമ്മുടെ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഓരോ ദിവസവും കാട്ടുകയും കേള്‍പിക്കുകയും ചെയ്യുന്ന അബദ്ധങ്ങള്‍ പറഞ്ഞാല്‍ തീരുകയില്ല. പത്തു വര്‍ഷം മുന്‍പ് സിനിമയിലും റേഡിയോവിലും കേട്ടിരുന്ന ഭാഷയാണോ ഇന്നത്തേത്. പണ്ടു എഴുത്താശാന്റെ കൂടെ ഇരുന്നു മണലില്‍ എഴുതി പഠിച്ച ഭാഷ ഇന്നും ശുദ്ധമായ മലയാളമാണ്. അത് കേള്‍ക്കാന്‍ ചെവികള്‍ കൊതിക്കുന്നു.
ഉദാഹരണം; എത്ര ആള്കാര് വിദ്യാഭ്യാസം എന്നത് 'വിധ്യാഭ്യാസം' ആക്കുന്നു. പണ്ടു മലയാളം മാഷ് പറയുമായിരുന്നു, " എടാ നീയൊക്കെ നാക്ക് നല്ലവണ്ണം വടിക്കണം , എന്നാലേ മലയാള ഭാഷ ശരിയായി ഉച്ചരിക്കാന്‍ കഴിയു എന്ന്." അത് ഇന്നു കൂടുതല്‍ ശരിയാണ്.
ഇതാ കുറേക്കൂടിഃ
ഭര്‍ത്താവിനു പകരം ബര്താവ്
ഭാര്യക്ക് ബാര്യ
ഫലം ഭലം
ഞാനും ഹാര്‍ദ്ദവമായി എന്നണ് വിചാരിച്ചിരുന്നത്
ഇനി മുതല്‍ ശ്രദ്ധിക്കാം......
Post a Comment