മാവേലി വാണിരുന്ന മലയാളനാട്ടിലെ, പ്രബുദ്ധരായ ഞങ്ങള്‍ മലയാളികളുടെ നായകന്മാരേ ഇവിടെ വ്യഭിചാരശാലകള്‍ പണിതാലും. അവിടെ നിവസിക്കുന്ന ഓരോ ലൈംഗിക തൊഴിലാളിക്കും എല്ലാ വിധ സം രക്ഷണവും നല്‍കിയാലും. വ്യഭിചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സബ്സീഡി നിരക്കില്‍ പഞ്ചായത്ത്, വാര്‍ഡ്, സ്വയം സഹായ സംഘങ്ങള്‍ വഴിയെല്ലാം ധനസഹായം അനുവദിച്ചാലും. ജാര സംസര്‍ഗ്ഗം നിയമം കൊണ്ടു സം രക്ഷിച്ചാലും.
എന്തുകൊണ്ടെന്നാല്‍ എന്‍റെ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കണം. അവരുടെ ഉദരങ്ങളില്‍ സ്വപിതാവിന്‍റെയോ, സ്വസഹോദരന്‍റെയോ ജീവാംശം പതിക്കാതിരിക്കട്ടെ... കന്യകാഗര്‍ഭങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പുകയാതിരിക്കട്ടെ... ഇനി വരും തലമുറകള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചോദ്യചിഹ്നങ്ങളാകാതിരിക്കട്ടെ... ശാന്തരാകട്ടെ ഇന്നാട്ടിലെ കാമചാരികള്‍. അവരുടെ കൈപ്പിടിയില്‍ പിഞ്ചു ബാല്യങ്ങള്‍ ഞെരിഞ്ഞു പൊലിയാതിരിക്കട്ടെ...
ഹേ ഭരണകൂടമേ എന്‍റെ നാട്ടില്‍ വ്യഭിചാരശാലകളും, ജാരസംസര്‍ഗ്ഗവും നിയമം കൊണ്ട് സം രക്ഷിച്ചാലും. എന്‍റെ നാടേ നീ പൊറുക്കുക. എന്‍റെ വിശ്വാസങ്ങളേ, എന്‍റെ പൈതൃകമേ, എന്‍റെ നാടിന്‍റെ നന്മയേ നിങ്ങള്‍ നിത്യാന്ധകാരത്തില്‍ തപസ്സിരുന്നാലും. വിഷപ്പുക ശ്വസിച്ച് ഒടുങ്ങട്ടെ ഞങ്ങള്‍
അഞ്ചല്‍ക്കാരന്‍ പറയുന്നതു കേള്‍ക്കൂ...
Thursday, September 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment