Thursday, August 14, 2008

അമൃതം


4 comments:

Unknown said...

ഇപ്പോളാണ് ഇത് വായിക്കാന്‍ തരപ്പെട്ടത്. മുകളിലെ ശ്രീ...അവന്തിക, ജയകൃഷ്ണന്‍ എന്നിവരോട് കിടപിടികത്തക്ക പാണ്ടിത്യമോ, വായനാ പരിചയവും എനിക്കില്ലെന്നത് തുറന്നു പറഞ്ഞുകൊണ്ട് എന്റെ അഭിപ്രായങ്ങളെ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. വാഗ്വാടത്തിനല്ലെന്നും പറഞ്ഞുകൊള്ളട്ടെ..! ആള്‍ ദൈവങ്ങളെ മാനിക്കലും മാനിക്കാതിരിക്കലും തികച്ചും വ്യക്തിപരമാണ്. കണ്‍ മുന്നില്‍ ദൈവം വന്നാലും കാണാത്ത ദൈവങ്ങളെ മാനിക്കാനാണ് മനുഷ്യര്‍ക്ക്‌ കൂടുതല്‍ ഇഷ്ടം. ദ്വാപരയുഗത്തില്‍ ശ്രീ കൃഷ്ണന്‍ ജീവിച്ചിരുന്നപ്പോള്‍ ഒരുവിഭാഗം ജനങ്ങള്‍ അദ്ദേഹത്തെ ദൈവമായി കണ്ടു ആരാധിച്ചു പൊന്നു. വേറൊരു വിഭാഗം അദ്ദേഹത്തെ തങ്ങളില്‍ ഒരുവനായി കണ്ടു. എന്നാല്‍ അദ്ദേഹത്തെ വെറും ഗോപാലകനായ മനുഷ്യനായി കണ്ടു, അദ്ദേഹത്തെം, അദ്ദേഹത്തിന്റെ ഭക്തരേം നിന്നിച്ചവരും ഏറെയുണ്ട്. എന്നുവെച്ചു അവരുടെ വിശ്വാസങ്ങളെ ആരും ചോദ്യം ചെയ്തില്ല. നാം ഏതു രൂപത്തിലാണോ ഈശ്വരനെ ആരാധിക്കുന്നത് ആ രൂപത്തിലാണ് നമുക്ക് ഈശ്വരന്‍! ഗുരുവായൂരപ്പനെ പോത്തിന്റെ രൂപത്തില്‍ ആരാധിച്ചു മോക്ഷം കിട്ടിയവര്‍ പോലും ഈ കലിയുഗത്തില്‍ തന്നെയുണ്ട്. ഹിന്ദു മതത്തിന്റെ ഏറ്റവും സവിശേഷതയും അത് തന്നെ! ഭക്തിയിലെക്കുള്ള മാദ്ധ്യമമാണ് രൂപങ്ങള്‍! അത് ചിലപ്പോ ദൈവത്തിന്റെ പടം ആകാം, ചില വാക്കുകള്‍ ആകാം, 1 വസ്തു ആകാം, 1 നമുക്ക് മനസ്സില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ഏതെങ്കിലും വ്യക്തികളും ആകാം. സഹസ്രനാമത്തിന്റെ കൂടെ അമൃതാനന്ദമയിയുടെ പേര് ചേര്‍ത്ത് പറയുന്നു എന്നതുകൊണ്ട്‌ താങ്കള്‍ ദോഷം കാണുന്നതും മനസിലാവുന്നില്ല. അമൃതം ആനന്ദം എന്നീ പോസട്ടീവ് എനെര്‍ജി ദായകങ്ങളായ പദങ്ങള്‍ ആ ഭക്തന്‍ സഹസ്രനാമാത്ത്തിന്റെ കൂടെ ഉപയോഗിക്കുന്നതുകൊണ്ട് അയാള്‍ക്ക്‌ ഫലങ്ങള്‍ കൂടിട്ടുണ്ടാവാം. അല്ലാതെ മാതാ അമൃതാനന്ദമയി അവരോടു അങ്ങനെ ചെയ്യണം എന്ന് പറഞ്ഞതായി ഞാന്‍ വിശ്വസിക്കുന്നില്ല. ആ നാമത്തിന്റെ മഹിമ മനസിലാക്കി തന്നെയാവണം സുധാമണി എന്ന സ്ത്രീ 'അമൃതാനന്ദമയി' എന്ന പേരും സ്വീകരിച്ചത്. ഈശ്വരന്‍ നമുക്ക് ഉള്ളില്‍തന്നെ ആണ് വസിക്കുന്നതും എന്നത് മിക്ക ഹിന്ദു പുരാണങ്ങളിലും പറയുന്നുമുണ്ട്. ആ അര്‍ത്ഥത്തില്‍ ഞാനും താങ്കളും എല്ലാം ദൈവം കുടികൊള്ളുന്നവര്‍ തന്നെ. ദേവീ ഭാഗവതത്തില്‍ ജഗദംബ തന്റെ ഭക്തരോട് പറയുന്ന ഒരു ശ്ലോകം ഉണ്ട്.
ഇല്ലാ തീര്‍ത്ഥകൈലാസ വൈകുണ്ഠങ്ങളിലോന്നുമേ...
ജ്നാനിയാം എന്‍ ഭക്തന്‍തന്‍ ഉള്ക്കുരുന്നില്‍ വസിപ്പൂ ഞാന്‍..
ഒരു അമ്പലം പോലും മനുഷ്യ ശരീരത്തിന്റെ അംഗങ്ങള്‍ അനുസരിച്ചാണ് രൂപം കൊടുത്തിരിക്കുന്നതും. നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്ന ആ ചൈതന്യത്തെ ഉണര്ത്തുവാനാണ് അമ്പലം പോലുള്ള മാധ്യമങ്ങള്‍! മറ്റൊരര്‍ത്ഥത്ത്തില്‍ ഈശ്വരന്‍ എന്നതിന്റെ ലളിതമായ നിര്‍വചനം "ഈ ശ്വാസത്തില്‍ രമിക്കുന്നവര്‍ ആരോ അവരെ ഈശ്വരര്‍" എന്ന് പറയുന്നു. അപ്പോള്‍ വര്‍ത്തമാന കാലത്തെ അറിയുകയും അതില്‍ ജീവിക്കുകയും ചെയ്യുന്ന ആരും ഈശ്വരന്‍ എന്ന പദത്തിനു അര്‍ഹരല്ലേ! പിന്നെ ഞാന്‍ കേട്ടിടത്തോളം മാതാ അമൃതാനന്ദമയി ഒരിക്കലും താന്‍ ഒരു ഈശ്വരനാനെന്ന്നു വിളിച്ചു പറഞ്ഞു നടന്നിട്ടില്ല. അവരില്‍ വിശ്വാസമുള്ള ഒരുവിഭാഗം ജനങ്ങള്‍ കൊടുത്തതാണ് അവര്‍ക്ക് ആ പദവി! അവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.."ഞാന്‍ ഒരു മുക്കുവ സ്ത്രീ ആയതുകൊണ്ട് മീന്‍ കഴിക്കും..മറ്റു ഇറച്ചി വര്‍ഗങ്ങള്‍ കഴിക്കാറില്ല" എന്ന്. അവര്‍ക്ക് വേണമെങ്കില്‍ അത് മറച്ചു വെക്കാമായിരുന്നു. കൂടാതെ സുനാമി പരാശക്തിയുടെ താക്കീത് ആവാമെന്നും താങ്കള്‍ വ്യാഖ്യാനിക്കുന്നു! അമൃതാനന്ദമയി എന്ന സ്ത്രീയോടുള്ള വിരോധത്തിലാണ് സുനാമി വന്നതെങ്കില്‍ ധാരാളം പാവങ്ങളുടെ ജീവനെടുക്കണമായിരുന്നോ? കൂടാതെ അത് വന്നിട്ടും അവര്‍ക്കോ അവരുടെ ആശ്രമത്തിണോ എന്തെങ്ങിലും കേടുപാട് വന്നതായി ഇതുവരെ ആരും പറഞ്ഞു കേട്ടുമില്ല. അവര്‍ക്ക് താക്കീത് കൊടുക്കണമെങ്കില്‍ പരാശക്തിക്കു വേറെയും വഴികള്‍ നോക്കായിരുന്നില്ലേ! അവരുടെ അകമഴിഞ്ഞ ഭക്തര്‍, അമ്മ അവിടെ ഉള്ളതുകൊണ്ടാണ് നഷ്ടങ്ങളുടെ കണക്കു ഇനിയും ഉയരാഞ്ഞത് എന്ന് വിശ്വസിക്കുന്നുണ്ടല്ലോ! അപ്പൊ ഇതെല്ലാം നമ്മള്‍ എങ്ങനെ ചിന്തിക്കുന്നു എന്നനുസരിച്ചായിക്കൂടെ? ഇതൊന്നും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നതായി കരുതരുതേ. ഇതുവരെ അവരെ കാണാനും എനിയ്ക്ക് സാധിച്ചിട്ടില്ല. എന്നെങ്കിലും കാണുവാന്‍ ഇടയായാല്‍ ആ വ്യക്തിത്വത്തെ തീര്‍ച്ചയായും വന്ദിക്കും. നാം സാധാരണ ജനങ്ങള്‍ക്ക്‌ സങ്കല്പ്പിക്കാവുന്നതിനെക്കാലും എത്രയോ ഉയരത്തിലാണ് അവരുടെ വ്യക്തിത്വം. ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസന്ഗിച്ച ഏക വനിതയും അവരാണെന്നതും നാം മറക്കരുത്.

Unknown said...

പിന്നെ അമൃത ചാന്നെല്‍: തീര്‍ച്ചയായും പിടിച്ചു നില്‍ക്കാന്‍ ചെയ്യുന്ന കാര്യങ്ങളല്ലേ അവരും ചെയ്യുന്നുള്ളൂ! എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മറ്റു മലയാളം ചാന്നെല്‍ നേക്കാള്‍ അവര്‍ സനാതന ധര്മത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നാണു. ശ്രീ ജയകൃഷ്ണന്‍ പറഞ്ഞപോലെ എപ്പളും അതുതന്നെയാണ് അമൃത ടിവി ചെയ്യുന്നുവെങ്കില്‍ എത്ര പേര്‍ അതിനെ പ്രോത്സാഹിപ്പിക്കാനുണ്ടാവും എന്ന കാര്യത്തില്‍ എനിയ്ക്ക് സംശയമുണ്ട്‌. എന്തൊക്കെ പറഞ്ഞാലും സാധാരണ ജനങ്ങള്‍ ചില ചേരുവകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതവര്‍ക്ക് ലഭിക്കുന്നില്ല എങ്കില്‍ അവര്‍ അതിനെ തഴയുക തന്നെ ചെയ്യില്ലേ?
പിന്നെ അവന്തിക പങ്കുവെച്ച ചില അറിവുകള്‍.. വളരെ വിലപ്പെട്ടതാണെന്നു പറഞ്ഞുകൊള്ളട്ടെ! നന്ദി. പ്രത്യേഗിച്ച് ഹിന്ദു എന്ന മതത്തെക്കുറിച്ച്..! പല ആചാര്യമ്മാരും പറയുന്നത് കേട്ടിട്ടുണ്ട് ഹിന്ദു എന്നത് ഒരു ഹിന്ദു പുരാണത്തിലും പരാമര്‍ശിച്ചിട്ടില്ല എന്നത്. അവന്തികയുടെ ലേഖനം വായിക്കുന്നതുവരെ ഞാനും ആ നിഗമനത്തിലായിരുന്നു. അതിനും ശ്രീ ജയകൃഷ്ണന്റെ അഭിപ്രായം കണ്ടില്ല. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ...

കാവാലം ജയകൃഷ്ണന്‍ said...

വീണ,

ആദ്യമേ തന്നെ സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ. ദൈവങ്ങളെ സംബന്ധിച്ചുള്ള താങ്കളുടെ കാഴ്ച്ചപ്പാടിനെ ഞാനും സ്വാഗതം ചെയ്യുന്നു. പക്ഷേ താങ്കള്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളോടുള്ള വിയോജിപ്പും അറിയിക്കട്ടെ. ഒന്നാമതായി പ്രസ്തുത ആള്‍ദൈവം സ്വയം ദൈവമായി പ്രഖ്യാപിച്ചിട്ടില്ല എന്നതു തന്നെയാവട്ടെ. സത്യമായും അവരുടെ വായില്‍ നിന്ന് ഞാനതു കേട്ടിട്ടില്ല. എന്നാല്‍ അവരുടെ ശിഷ്യഗണങ്ങള്‍ (ഭക്തര്‍ മാത്രമല്ല, അവിടുത്തെ സന്യാസിമാരും) വ്യക്തമായും പറഞ്ഞ് പ്രചരിപ്പിക്കുന്നത് അവര്‍ ദൈവമാണെന്നാണ്. മറ്റൊന്നുള്ളത് ഞാന്‍ നേരിട്ടു കേട്ടിട്ടുണ്ട് അത്.

“സഹസ്രനാമത്തിന്റെ കൂടെ അമൃതാനന്ദമയിയുടെ പേര് ചേര്‍ത്ത് പറയുന്നു എന്നതുകൊണ്ട്‌ താങ്കള്‍ ദോഷം കാണുന്നതും മനസിലാവുന്നില്ല.“

ഇതൊരു പക്ഷേ തന്ത്രശാസ്ത്രം പഠിച്ചതിന്‍റെ ദോഷമാകാം. എന്തായാലും അത് തെറ്റ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മന്ത്രങ്ങള്‍ തോന്നിയതു പോലെ ഉണ്ടാക്കി ജപിക്കുവാനുള്ളതല്ല. മന്ത്രങ്ങള്‍ ഊര്‍ജ്ജത്തിന്‍റെ സൂക്ഷ്മരൂപങ്ങളാണ്. ആദിയുഗത്തിലെ സന്യാസിമാര്‍ രചിച്ചതുമല്ല മന്ത്രങ്ങള്‍. ധ്യാനത്തില്‍ അവര്‍ക്ക് ലഭിച്ചവകളാണ് പ്രപഞ്ചത്തില്‍ തന്നെയുള്ള അത്. അതുകൊണ്ടാണ് അവരെ മന്ത്രദൃക്കുകള്‍ എന്നു പറയുന്നത്. അതിന്‍റെ ഘടനയില്‍ നമുക്കു തോന്നുന്നതു പോലെ വ്യത്യാസം വരുത്തുവാന്‍ പാടില്ല. മന്ത്ര,മുദ്രാദികളിലൂടെ ശിലയിലും, ദാരുശില്‍‍പ്പങ്ങളിലും ചൈതന്യമുണ്ടാക്കാന്‍ കഴിയുന്നതു തന്നെ അതിലെ ഊര്‍ജ്ജസാന്നിദ്ധ്യത്തിനു തെളിവാണ്. അത് ജപിക്കേണ്ടതിന് ശ്വാസക്രമം പോലും നിശ്ചയിച്ചിരിക്കുന്നു. മാത്രവുമല്ല ഓരോ മന്ത്രവും അതാതിന്‍റെ ഛന്ദസ്സില്‍ ജപിക്കണമെന്നും ശാസ്ത്രം. ഇതൊന്നുമില്ലെങ്കില്‍ ദിവസവും ഞാനായ നമഃ എന്നു ജപിച്ചാല്‍ നല്ലതല്ലേ? സ്വന്തം പേരിലും ഒരു മന്ത്രം ഇരിക്കട്ടെ. ഇതുകൊണ്ടാണ് ലളിതാസഹസ്രനാമത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞത്. കൌളം, സമയം തുടങ്ങിയ താന്ത്രിക ശാഖകളില്‍ ആഴത്തില്‍ വേരുകളുള്ള ഒരു മന്ത്രമാണ് ലളിതാസഹസ്രനാമം. (സമയാചാര തല്‍‍പ്പരായൈ നമഃ എന്ന അതിലെ ഒരു നാമാവലി ശ്രദ്ധിക്കുക, അത് സമയം എന്ന താന്ത്രിക മാര്‍ഗ്ഗത്തിലൂടെ പൂജിക്കുന്നതില്‍ സം‍പ്രീതയാകുന്നവളേ എന്ന അര്‍ത്ഥമാണ്). സഹസ്രനാമങ്ങളില്‍ ഏറ്റവും ശക്തിമത്തായ ഈ മന്ത്രത്തെ ഈ രീതിയില്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത് ആരെന്ന് താങ്കള്‍ക്കു തന്നെ നേരിട്ട് അന്വേഷിച്ചാല്‍ ബോദ്ധ്യമാകുന്നതാണ്.

തുടരുന്നു...

കാവാലം ജയകൃഷ്ണന്‍ said...

“അപ്പോള്‍ വര്‍ത്തമാന കാലത്തെ അറിയുകയും അതില്‍ ജീവിക്കുകയും ചെയ്യുന്ന ആരും ഈശ്വരന്‍ എന്ന പദത്തിനു അര്‍ഹരല്ലേ!“

അല്ല സുഹൃത്തേ, ഈ ശ്വാസത്തില്‍ രമിക്കുന്നവന്‍ തന്നെ ഈശ്വരന്‍. ആ ഈശ്വരനെ വഹിക്കുന്ന ഓരോ ദേഹവും ഓരോ ക്ഷേത്രം എന്നു വേണം കരുതാന്‍. ഒരു ക്ഷേത്രത്തിന് ആവശ്യമായ എല്ലാ ശുചിത്വവും (ബാഹ്യവും ആന്തരികവുമായത്) മനുഷ്യന്‍ കാത്തു സൂക്ഷിക്കേണ്ടതുമുണ്ട്‌.

“കൂടാതെ സുനാമി പരാശക്തിയുടെ താക്കീത് ആവാമെന്നും താങ്കള്‍ വ്യാഖ്യാനിക്കുന്നു!“

ഇതൊരു വ്യാഖ്യാനമായിരുന്നില്ല. അങ്ങനെ ആയിക്കൂടേ എന്നു ചോദിച്ചെന്നേയുള്ളൂ.

പിന്നെ സുനാമിയുടെ കാര്യം. സുനാമി വന്നപ്പോള്‍ എന്‍റെ കസിന്‍ അതേ ആശ്രമപരിസരത്തുള്ള കോളജില്‍ പഠിക്കുന്നുണ്ടായിരുന്നു. അവിടെ എന്തു സംഭവിച്ചു എന്നത് ആ കസിന്‍ പറഞ്ഞെനിക്കറിയാം. പക്ഷേ അത് ഞാന്‍ ആയിട്ടു വിളിച്ചു കൂവേണ്ട എന്ന് തോന്നുന്നു. കാരണം ഞാന്‍ നേരില്‍ കണ്ടിട്ടില്ലല്ലോ. ആ സമയം തൊട്ടടുത്ത പ്രദേശങ്ങളില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനായി ഞാന്‍ പോയിരുന്നു. ആ ഭയാനക നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ നിന്നു പോയിട്ടില്ല.

“എന്നെങ്കിലും കാണുവാന്‍ ഇടയായാല്‍ ആ വ്യക്തിത്വത്തെ തീര്‍ച്ചയായും വന്ദിക്കും. നാം സാധാരണ ജനങ്ങള്‍ക്ക്‌ സങ്കല്പ്പിക്കാവുന്നതിനെക്കാലും എത്രയോ ഉയരത്തിലാണ് അവരുടെ വ്യക്തിത്വം“

ആയിരിക്കാം. താങ്കള്‍ വന്ദിച്ചു കൊള്ളുക. ഞാന്‍ നിന്ദിക്കാനുമില്ല, വന്ദിക്കാനും തല്‍‍ക്കാലം പദ്ധതിയില്ല.

“ഐക്യരാഷ്ട്രസഭയില്‍ മലയാളത്തില്‍ പ്രസന്ഗിച്ച ഏക വനിതയും അവരാണെന്നതും നാം മറക്കരുത്“

ഇതിനു ഞാന്‍ മറുപടി പറയേണ്ട ആവശ്യമില്ലല്ലോ.

ചാനലിന്‍റെ കാര്യം. ചാനല്‍ തുടങ്ങിയതുകൊണ്ടാണല്ലോ പിടിച്ചു നില്‍‍പ്പിന്‍റെ ആവശ്യം വരുന്നത്. ആശ്രമത്തിനെന്തിനു ചാനല്‍??? സ്വന്തം ഭക്തരെക്കൊണ്ട് പരസ്യം ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ദൈവമോ??? എനിക്കെന്തോ അത്ര ദഹിക്കുന്നില്ല ഇതൊന്നും.

ഹിന്ദു എന്ന ഒരു മതമില്ല. അതൊരു സംസ്കാരമാണ്. പറഞ്ഞും ചിലയിടങ്ങളില്‍ വായിച്ചുമുള്ള അറിവ്‌ പങ്കു വയ്ക്കട്ടെ.

സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ടാണ് ഹിന്ദു എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നതെന്ന് കേള്‍ക്കുന്നു. അവിടെ ജീവിച്ചിരുന്നജനങ്ങളെ കച്ചവടത്തിനായി വന്ന അറബികളാണ് അല്‍ ഹിന്ദ് എന്ന് അഭിസംബോധന ചെയ്തത്. സ എന്ന വാക്ക് അവരുടെ നാവില്‍ വഴങ്ങാത്തതുകൊണ്ട്‌ അങ്ങനെ വിളിച്ചു എന്നു പറയപ്പെടുന്നു. അന്ന് ഇതര മതങ്ങള്‍ ഒന്നും നിലവിലില്ലായിരുന്നതു കൊണ്ട് ആ ജനസമൂഹം മുഴുവന്‍ ഹിന്ദുക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടു. സനാതനധര്‍മ്മം എന്നത് ഒരു ജീവിതചര്യയും, ധര്‍മ്മശാസ്ത്രവും മാത്രമാണ്. ഹിന്ദുവിനു മതമില്ല.

‘ഹിംസാണാം ദൂയതേ ഇതി ഹിന്ദു‘ എന്നൊരു പരാമര്‍ശം എവിടെയോ ഉള്ളതായി ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. അത് ആധികാരിക ഗ്രന്ഥങ്ങളില്‍ എവിടെയെങ്കിലും ആണോ എന്നുള്ളത് അറിവില്ല.

പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നു

സ്നേഹാശംസകളോടെ