Saturday, May 15, 2010

സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്

മുഖ്താര്‍ എന്ന സുഹൃത്തിന്‍റെ http://www.muktharuda.co.cc/2010/05/blog-post_14.html ഈ ലിങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ. ചിത്രകാരന്‍റെ ചില പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണിത്.

പ്രിയ സുഹൃത്തേ,

(മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!) ഇത് താങ്കളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയെങ്കില്‍, പ്രസ്തുത ചൂലിലെ ഒരു ഈര്‍ക്കിലി ആയെങ്കിലും എന്നെയും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു വിശദീകരണം അര്‍ഹിക്കുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. കുറ്റവാളികള്‍ക്ക് പല ലക്ഷ്യങ്ങളും. അത്തരത്തിലൊന്നായിരുന്നു ‘വിചിത്ര കേരളം’ എന്ന പേരില്‍ കേരളത്തിലെ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും, അവരുടെ അമ്മപെങ്ങന്മാരെ ജുഗുപ്സാവഹമായ രീതിയില്‍ അപമാനിച്ചുകൊണ്ടും തുടര്‍ന്നു വന്നിരുന്ന ബ്ലോഗ്.

നാട്ടിലെ രണ്ടു സമൂഹങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഹിന്ദുവായ ഒരാള്‍ ക്രിസ്ത്യാനിയുടെ പേരില്‍, (പേര് വ്യാജം, തൊഴില്‍ വ്യാജം, അവകാശപ്പെടുന്ന പ്രായം വ്യാജം എന്നു വേണ്ട സര്‍വ്വം വ്യാജമയം) ഇത്തരം അവഹേളനങ്ങള്‍ നടത്തുമ്പോള്‍, വീണ്ടുവിചാരമില്ലാതെ ആരെങ്കിലും ക്രിസ്ത്യാനിയെയും ചീത്ത വിളിക്കും. വിഷയം മതമായതുകൊണ്ട് വര്‍ഗ്ഗീയ കലാപം ഉടലെടുക്കുന്നതിന് വലിയ കാലതാമസവും ഉണ്ടാകില്ല. ഇങ്ങനെ തമ്മില്‍ തല്ലി സഹജീവികള്‍ നശിച്ചു കാണാന്‍ എന്തിന് ആഗ്രഹിക്കുന്നു???

ഒറ്റനോട്ടത്തില്‍ ഇതൊരു തീവ്രവാദപരിവേഷമാണ് തോന്നിച്ചത്. (ഇന്ന് നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അമ്പരപ്പിക്കുന്നതാണല്ലോ...) ശ്രീ. അഭിമന്യുവിന്‍റെ ബ്ലോഗിലാണ് ഇതിനെതിരെയുള്ള പ്രതിഷേധം ആദ്യമായി കണ്ടത്. തുടര്‍ന്ന് സൈബര്‍ സെല്‍, ഹൈടെക് സെല്‍ തുടങ്ങിയവയിലേക്ക് ഓരോ കത്തുകള്‍ അയച്ചിരുന്നു. നേരില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഒരു കോപ്പി നായന്മാരുടെ തലസ്ഥാനത്തേക്കും അയച്ചു. അപ്പൊഴും ഇതു സംഗതി തീവ്രവാദമാണോ എന്ന ഭയം (അതേ ഭയം തന്നെയാണ്, എന്‍റെ നാട്‌ ഒരു കലാപവേദിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം പ്രവണതകളെ നാം ഭയക്കേണ്ടിയിരിക്കുന്നു.) അധികരിച്ചു വന്നപ്പോള്‍, പ്രവാസികാര്യമന്ത്രിയായിരുന്ന ഡോ. ശശി തരൂരിനും (അദ്ദേഹം നായരായതു കൊണ്ടല്ല, മറിച്ച് ഞാന്‍ ഒരു പ്രവാസി ആയതുകൊണ്ടാണ്) ഒരു മെയില്‍ കാച്ചി. നമ്മുടെ ബ്ലോഗില്‍ തന്നെയുള്ള മറ്റു പലരും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതായി കേള്‍ക്കുന്നു. അങ്ങനെ ഇന്നലെ രാവിലെയാണ് നാട്ടില്‍ നിന്നും ഒരറിയിപ്പു കിട്ടുന്നത്, ഡേയ് ലവനു പണി കിട്ടിയെടാ എന്ന്. കൃതാര്‍ത്ഥമായി.

ഇനിയെങ്കിലും ഇത്തരം ചുറ്റിക്കളികളുമായി ഇറങ്ങുന്നവര്‍ സൂക്ഷിക്കുക. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച സൈബര്‍ കുറ്റാന്വേഷണ സംഘം ആണ് കേരള പൊലീസിന്‍റേത്. ഇതുവരെ അന്വേഷിച്ച ഒരു കേസ്‌ പോലും തെളിയിക്കാതിരുന്ന ചരിത്രം സൈബര്‍ സെല്ലിന് എന്‍റെയറിവിലില്ല. പിന്നെന്തിനാണ് വെറുതേ അവര്‍ത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്?

ഇതിനെതിരെ പ്രതികരിച്ചത് ഞാന്‍ ഒരു നായരായതു കൊണ്ടോ, നായര്‍ സമുദായത്തെ പറഞ്ഞതു കൊണ്ടോ മാത്രം അല്ല. ഏതു സമുദായത്തെ ആര് അവഹേളിച്ചാലും അത് ഒരു രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കുന്ന നടപടിയാണ്. മറ്റൊന്നുള്ളത്, നായര്‍ സമുദായത്തില്‍ ജനിച്ച് പേരിന്‍റെ അറ്റത്ത് പണിക്കര്‍ എന്ന് (അന്തസ്സോടെ തന്നെയാണ്) ഔദ്യോഗികമായി ഇന്നും ഉപയോഗിക്കുന്ന എനിക്ക് അച്ഛനപ്പൂപ്പന്മാരെയും, അമ്മപെങ്ങന്‍‍മാരെയും അധിക്ഷേപിക്കുന്നതു കണ്ടാല്‍ മിണ്ടാതെ നിക്കാന്‍ ആവില്ല. താങ്കള്‍ ന്യായീകരിക്കുന്നതു പോലെ അദ്ദേഹം ചെയ്തതില്‍ തെറ്റൊന്നും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തു കൊണ്ട് അറസ്റ്റുണ്ടായി? അത് രാജ്യത്തിന്‍റെ നിയമവ്യവസ്ഥക്ക് എതിരായ പ്രവൃത്തി ചെയ്തതു കൊണ്ടല്ലേ? സാമൂഹ്യബോധമുള്ള പൌരന്മാര്‍ നിയമവാഴ്ചയെ മാനിക്കുകയല്ലേ വേണ്ടത്? ഒരു പരാതി ആയി അല്ല മറിച്ച് അറിയിപ്പായി മാത്രമാണ് ഞാന്‍ കത്തയച്ചതും.

തമ്മില്‍ തല്ലിക്കുക എന്നതു മാത്രമായിരുന്നു ആ ബ്ലോഗിന്‍റെ ആത്യന്തികമായ ലക്ഷ്യം. നിയമം അറിയുന്ന ഒരാള്‍ തന്നെ ഇതു ചെയ്തതില്‍ അത്ഭുതപ്പെടാനേ തരമുള്ളൂ. ഒരു പൊതുസേവനസങ്കേതം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാകട്ടെയെന്നു പ്രത്യാശിക്കുന്നു.

താങ്കളുടെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയല്ല മറിച്ച് ബോദ്ധ്യമാകുന്ന വിശദീകരണം നല്‍‍കുവാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. എന്തു കൊണ്ടാണ് ഒരു ഇ മെയിലില്‍ ഒതുക്കാമായിരുന്ന ഈ കാര്യങ്ങള്‍ ഒരു തുറന്ന കത്തായി എഴുതുന്നതെന്നു വച്ചാല്‍ ഈ നടപടിയെ ആശങ്കയോടെയോ, സംശയത്തോടെയോ, ജാതി ചിന്തയുടെ നിഴലിലോ നോക്കിക്കാണുന്നവരുണ്ടെങ്കില്‍ അവര്‍ക്കു കൂടിയുള്ള വിശദീകരണമാണ്. താങ്കള്‍ക്ക് എന്‍റെ ഉദ്ദേശ്യശുദ്ധി ബോദ്ധ്യമായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു.

23 comments:

CKLatheef said...

നിലവിലുള്ള വിമര്‍ശനങ്ങളും വിലയിരുത്തലും കണ്ട് മറ്റുള്ളവര്‍ക്കൊക്കെ അതാകാമെങ്കില്‍ ഞങ്ങള്‍ക്ക് പിന്നെ ഒന്നും നോക്കാനില്ല എന്ന തരത്തില്‍ അപഹാസ്യവും നിന്ദയും ബ്ലോഗില്‍ നിറക്കുന്നവര്‍ കണ്ണുതുറന്നേ മതിയാവൂ. അത് അവര്‍ പിടിക്കപ്പെടുന്നത് വരെ കാത്തിരിക്കേണ്ടിതില്ല. അതോടൊപ്പം മാന്യമായ വിമര്‍ശനത്തിലും വിലയിരുത്തലിനും പ്രതിഷേധത്തിനുമുള്ള അവകാശം കൂടി നഷ്ടപ്പെടുന്ന തരത്തിലേക്ക് നിയന്ത്രണം നീങ്ങാനും പാടില്ല. അറസ്റ്റ് നന്നായി.

Manoraj said...

ബ്ലോഗുകൾ ചെളിവാരിയെറിയലുകളുടെ തിരുശേഷിപ്പുകളാവുനനതിനോട് യോജിപ്പില്ല. പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒരു സമൂഹത്തിന്റെ മൊത്തം നന്മക്ക് നമുക്ക് ഒരാളെ ഒഴിവാക്കേണ്ടി വന്നാൽ തെറ്റില്ല. പണ്ട് മുതലേ ഭാരത സംസ്കാരം പിന്തുടരുന്നതും അത് തന്നെ.. ഒരു കുലത്തെ മുടിക്കാൻ ഒരു കുടുംബത്തെയോ ഒരു ഗ്രാമത്തെ മുടിക്കാൻ കുലത്തെയോ നാടിനെ മുടിക്കാൻ ഗ്രാമത്തെയൊ അനുവദിക്കാത്ത അവസ്ഥ. ഉദ്ദേശം നല്ലതായത് കൊണ്ട് കുഴപ്പമില്ല. പക്ഷെ സുഹൃത്തേ പരസ്പരം ചെളിവാരിയെറിയുമ്പോൾ അല്പം ചെളി നമ്മുടെ മേലും പറ്റും എന്ന് മനസിലാക്കുക. വിമർശനമല്ല.. കേട്ടോ.. അനുരഞ്ജനം മാത്രം ലക്ഷ്യം..

ഹംസ said...

അറസ്റ്റിനെ ഞാനും അനുകൂലിക്കുന്നു. ഒരു സമൂഹത്തെ അവഹേളിക്കാന്‍ മാത്രമായി കള്ളപേരില്‍ ബ്ലോഗ് തുടങ്ങി അതുകൊണ്ട് മതങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന രീതി ഈ അറസ്റ്റ് കൊണ്ട് തീരും എന്നു തോനുന്നില്ല. ഇത് എല്ലാ ബ്ലോഗര്‍മാര്‍ക്കും ഒരു പാഠം ആവാന്‍ നല്ലത്.!

mukthaRionism said...

പ്രതികരണങ്ങളും
വിമര്‍ശനങ്ങളും
അതിരു കടക്കാതിരിക്കണം,
എല്ലായിടത്തും..

ആ കരുതലില്ലായ്മയാണ് പ്രശ്നം.

വിമര്‍ശനങ്ങള്‍
അവഹേളനവും അസഭ്യവും പരിഹാസവുമാകുമ്പോള്‍
അതംഗീകരിക്കാന്‍
ചിത്രകാരനെപ്പോലെ
എല്ലാവര്‍ക്കുമായിക്കോള്ളണമെന്നില്ല.

prachaarakan said...

സഹോദരൻ ജയ കൃഷ്ണൻ ചെയ്തത് നല്ല കാര്യം തന്നെ. അയാൾ എഴുതിയതിൽ വാസ്തവമുണ്ടായാലും ഇല്ലെങ്കിലും ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യം അതിനുണ്ടായിരുന്നില്ല എന്നതിനാൽ തന്നെ നടപടിയെടുത്തത് അഭികാ‍മ്യം തന്നെ.

അത് പോലെ തന്നെ ഇസ്‌ലാമിനും മുസ്‌ലിംങ്ങൾക്കുമെതിരെ അവഹേളനങ്ങളും കള്ള പ്രചാരണങ്ങളും പല ബ്ലോഗുകളിലും നിർവിഗ്നം തുടരുന്നത് കണ്ടിട്ടും പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നത് കൂടുതൽ പ്രകോപനപരമായ അഭിപ്രായങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ മാത്രമാണ്.

സഹോദരൻ ലതീഫ് എഴുതിയ പോലെ വിമർശനങ്ങലും വിലയിരുത്തലും പ്രധിശേധവും പ്രകടിപ്പിക്കാനുള്ള അവകാശം കൂടി ഇത്തരം ആളുകളൂടെ പ്രവർത്തനം കൊണ്ട് നഷ്ടപ്പെടാതിരിക്കാൻ ചിന്താശേഷിയുള്ളവർ പ്രതികരിക്കട്ടെ.

prachaarakan said...

എല്ലാവർക്കും ഇതൊരു പാഠവുമാകട്ടെ.

keralafarmer said...

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ അതേ സമുദായക്കാരനല്ലാത്ത ഒരു നിയമ ബിരുദധാരി മതി എന്ന് ഷൈന്‍ തെളിയിക്കാന്‍ ശ്രമിച്ചു. കുറ്റവാളിയെക്കണ്ടെത്തിയ സൈബര്‍ സെല്ലിന് അഭിനന്ദനങ്ങള്‍.
പലസമുദായക്കാരോടുമൊപ്പം പതിനേഴുകൊല്ലത്തെ പട്ടാള ജീവിതത്തില്‍ കാണാന്‍ കഴിയത്തത് ബ്ലോഗില്‍ കാണുമ്പോള്‍ ഖേദം തോന്നുന്നു.

Kvartha Test said...

ആത്മാവിഷ്കാരം എന്ന പേരില്‍ ബ്ലോഗ്ഗില്‍ എന്തും എഴുതാമെന്നു കരുതുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു മുന്നറിയിപ്പുതന്നെ. മതങ്ങളെ തമ്മിലടിപ്പിക്കാനും ഹിന്ദുമതത്തിലെ പറയപ്പെടുന്ന ജാതികളെ തമ്മിലടിപ്പിക്കാനും, അതൊക്കെ ചൂഷണംചെയ്തു വളര്‍ന്നു സ്വന്തം ഇരിപ്പിടം ഉറപ്പാക്കാനുമാണ് ഈ ബൂലോകത്തിലെ പല വ്യക്തികളും സംഘടനകളും ശ്രമിക്കുന്നതെന്ന് കരുതാതെ തരമില്ല. സ്വന്തം ജാതിയും മതവും മറച്ചുവച്ച് ക്രിസ്ത്യന്‍ പേരില്‍ ഒരു ബ്ലോഗ്ഗെഴുതി, പ്രൊഫൈലില്‍ കുരിശിന്റെ പടവും കൊടുത്ത്, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുന്നതും ജാതിമത വിദ്വേഷം ഉണ്ടാക്കി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിക്കാന്‍ ബ്ലോഗിലെ ഉറങ്ങുന്ന പുലികള്‍ ആരെയും കണ്ടില്ല. അവരൊക്കെ മതപരമായ പോസ്റ്റുകള്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നവരാണുപോലും! അവരൊന്നുംതന്നെ, ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി രാജ്യത്തെ കാണാന്‍ കഴിവില്ലാത്തരാണോ എന്നു ചിന്തിച്ചു പോകുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!

അവര്‍ണ്ണര്‍, സവര്‍ണ്ണര്‍ എന്നൊക്കെ തരംതിരിച്ച് ബ്ലോഗ്ഗില്‍ ചരിത്രം എന്നപേരില്‍ ആഭാസം എഴുതുന്നവര്‍ക്കും ഇതൊരു വ്യക്തമായ മുന്നറിയിപ്പുതന്നെ. ആരുടെയെങ്കിലും പേരില്‍ നായര്‍, നമ്പൂതിരി, മേനോന്‍, പിള്ള എന്നൊക്കെ കാണുമ്പോള്‍ അതിനെതിരെ എന്തു ആഭാസവും എഴുതി, അവരുടെ മാതാപിതാസഹോദരങ്ങളെ തെറിയഭിഷേകം നടത്തി അവര്‍ണ്ണ-സവര്‍ണ്ണ തരംതിരിവ് സൃഷ്ടിക്കുന്നതും ഈ സമൂഹത്തിനു വളരെയേറെ ദോഷം ചെയ്യുന്നു എന്നു ഇത്തരക്കാര്‍ മനസ്സിലാക്കട്ടെ.

ബ്ലോഗ്ഗില്‍ അവര്‍ണ്ണര്‍ എന്നു കരുതുന്നവര്‍ക്കെതിരെ സവര്‍ണ്ണര്‍ എന്നു പറയപ്പെടുന്നവര്‍ ആഭാസം എഴുതുന്നത്‌ കണ്ടിട്ടില്ല. ആരെങ്കിലും എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ത്തന്നെ അത് വലിയൊരു കുറ്റമാണ് നമ്മുടെ നാട്ടില്‍, അത്തരം നിയമം വളര നല്ലതുതന്നെയാണ്. തിരിച്ചും അതുപോലെ ആയിരിക്കണം എന്നും മനസ്സിലാക്കണം. സവര്‍ണ്ണര്‍ക്കെതിരെ തെറിവിളികള്‍ കാണുമ്പോഴാണ് സത്യത്തില്‍ ഓര്‍ക്കുന്നത് ഇത്തരം വ്യത്യാസം ഇപ്പോഴും ഉണ്ടോ എന്ന്! ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരെപ്പോലും മറിച്ചു ചിന്തിക്കുവാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.

M.R.Anilan -എം. ആര്‍.അനിലന്‍ said...

എല്ലാ മാന്യന്മാരായ മനുഷ്യ ജാതികൾ ക്കും കൂടി അറസ്റ്റ് ചെയ്യിക്കാവുന്ന വേറൊരു സമുദായദ്രോഹിയുണ്ടായിരുന്നു. പി. കെ ബാലകൃഷ്ണൻ. മൂപ്പരാണ്‌ നായന്മാരടക്കമുള്ള മാന്യ സമുദായങ്ങൾക്കെതിരെ ജാതി വ്യവസ്ഥയും കേരളചരിത്രവും എന്ന പുസ്തകമെഴുതിയത്. അതിന്റെയൊക്കെ ഒരു വൾഗർ ഇലാബൊറേഷൻ മാത്രമാണ്‌ ഇപ്പോൾ കണ്ടത്. പി കെ ബാലകൃഷ്ണനെക്കൂടി അറസ്റ്റ് ചെയ്യിച്ചാൽ പല സമുദായങ്ങളുടേയും പാരമ്പര്യവും അന്തസും കാത്തു സൂക്ഷിക്കാമായിരുന്നു.പക്ഷെ പാവം മരിച്ചു പോയി . പുസ്തകം ഇപ്പോഴും നന്നായി വില്ക്കപ്പെടുന്നുമുണ്ട്.എല്ലാ സമുദായ സ്നേഹികൾ ക്കും കൂടി പുസ്തകം വായിച്ച് കൂട്ടായി ഒരു പരാതി സ്യൂട്ട് ചെയ്യാവുന്നതാണ്‌. കൂട്ടത്തിൽ ഷൈൻ നടത്തിയ ആൾമാറാട്ടത്തെ നിശിതമായി വിമർശ്ശിക്കുവാനും ഈ അവസരം ഉപയോഗിച്ചുകൊള്ളുന്നു

ചിന്തകന്‍ said...

മാന്യമായ ഭാഷയിലും, ഗുണകാംഷാ പരമായും ആര്‍ക്കും ആരെയും വിമര്‍ശിക്കാം.

എന്നാല്‍ ഈ സംഭവത്തില്‍ അതൊന്നുമില്ലെന്ന് മാത്രമല്ല, ഒരു സമുദായത്തെ മന:പൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിക്കുകയും അതിന് മറ്റൊരു സമുദായത്തിന്റെ പേര്‍ ദുരുപയോഗപെടുത്തുകയും, എതിര്‍ അഭിപ്രായങ്ങള്‍ക്ക് അവസരം പോലും നല്‍കാതിരിക്കുകയും ചെയ്തതിലൂടെ ബ്ലോഗിനെ മൊത്തം അപകീര്‍ത്തിപെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ബ്ലോഗിന്റെ സല്‍കീര്‍ത്തി കാത്തു സൂക്ഷിക്കുന്നതിനും, നന്മയെയും, സൌഹാര്‍ദ്ദാന്തരീക്ഷത്തെയും കാംഷിച്ചും
ഇത്തരം ക്ഷുദ്ര ബ്ലോഗുകളെയും ബ്ലോഗര്‍മാരെയും ഒറ്റപെടുത്തണമെന്ന് എല്ലാ നല്ലവരായ ബ്ലോഗര്‍മാരോടും അപേക്ഷിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

എല്ലാ അഭിപ്രായങ്ങളും ആശങ്കകളും ഇങ്ങനെ ബ്ലോഗര്‍മാര്‍ തുറന്നെഴുതട്ടെ എന്നാശിക്കുന്നു. മനസ്സ് നിര്‍മ്മലമായിരിക്കാന്‍ ബ്ലോഗ് എന്ന മാധ്യമം സമൂഹത്തെ സഹായിക്കണമെങ്കില്‍ ഈ സത്യസന്ധതയുടെ പ്രാധാന്യം നമ്മള്‍ കൂടുതല്‍ പേര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പക്ഷേ, പരാതിക്കെട്ടുമായി നടന്നതില്‍ യോജിപ്പില്ല. തുറന്നെഴുതിയതിന് അഭിനന്ദനങ്ങള്‍ !!!
..................
ഭാഷ മാന്യമാകുന്നത് അധികാരത്തോടുള്ള/ഭരണ വര്‍ഗ്ഗത്തോടുള്ള ദാസ്യഭാവം ഉയര്‍ത്തിപ്പിടിക്കുംബോഴാണ്. സത്യത്തില്‍ അടിമത്വ-ഉടമസ്ത വ്യവസ്ഥിതിയുടെ അവശേഷിപ്പാണ് മാന്യ ഭാഷ. വസ്തുതാപരമായി എല്ലാം ആശയവിനിമയത്തിനുപയോഗിക്കുന്ന അക്ഷരങ്ങള്‍ തന്നെ ! അധികാരത്തെ അവഗണിക്കാന്‍ ബൌദ്ധികശേഷിയുള്ളവരുടെ
അക്ഷരങ്ങള്‍ മാന്യമാകണമെന്നില്ല.
മാന്യഭാഷ വ്യക്തിപരമായ സാംബത്തികാഭിവൃദ്ധിക്ക് ഗുണകരമായ ഭാഷയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് ഒരിക്കലും സാധാരണ ജനങ്ങളുടെ ഭാഷയാകില്ല. സാമൂഹ്യ ചൂഷണത്തിന്റെ ഉപകരണം മാത്രമാണ് മാന്യ ഭാഷ. ആ ചൂഷണത്തിന്റെ ഭാഗം പറ്റാതെ നെറ്റ് ഉപയോക്ത്താവാനുള്ള അവസരം ലഭിക്കാനിടയില്ലെന്നതിനാല്‍ ചിത്രകാരനും മാന്യ ഭാഷ പറയുന്നവനാണ്. ആ കുറ്റബോധം തീര്‍ക്കാനെങ്കിലും വല്ലപ്പോഴും ദരിദ്രന്റെ ഭാഷ ഈ ബ്ലോഗില്‍ ഉപയോഗിക്കാന്‍ മാനവികത ചിത്രകാരനെ നിര്‍ബന്ധിക്കുന്നു. ഷൈനും അത്തരം താത്വിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടായിരിക്കാം.
ഈ വിഷയം സമൂഹത്തിന്റെ അതിപ്രധാന ഘടകമായതിനാല്‍ ഒരു പോസ്റ്റ് തന്നെ എഴുതേണ്ടിയിരിക്കുന്നു.

Kvartha Test said...

ഇവിടെയും കൂടി കിടക്കട്ടെ ഈ അഭിപ്രായം.

മാന്യമായ ഭാഷ ഉപയോഗിച്ച് വികാരവും വിവരങ്ങളും തുറന്നെഴുതാന്‍ കഴിവില്ലാത്തവര്‍ എങ്ങനെ ബൗദ്ധികശേഷിയുള്ളവരാകും എന്ന് മനസ്സിലാവുന്നില്ല. സാധാരണ ജനങ്ങള്‍ എന്നൊരു പ്രത്യേക വിഭാഗം തെറിപ്പാട്ട് പാടുന്നവരല്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അസഭ്യവും പരുഷവുമായ തെറിപ്പാട്ട് ഭാഷ ഉപയോഗിക്കുന്നതാണ് സാമൂഹിക മാറ്റത്തിന്‍റെ ഉറവിടം (agents of social change) എന്നത് ശരിയാണ്, പക്ഷേ ഏതു ദിശയിലേക്കാണ് ഈ മാറ്റം എന്നുകൂടി ആലോചിക്കണം! നിരീശ്വരവാദികളും ഈ അടവ് പ്രയോഗിക്കുന്നതായി കണ്ടിട്ടുണ്ട്. പരുഷ ഭാഷ ഉപയോഗിച്ചാല്‍ ഇല്ലാത്ത ആത്വിശ്വാസം കുറച്ചു നേരത്തെയ്ക്കെങ്കിലും ഉണ്ടാക്കാം എന്നത് ശരിതന്നെ. എന്തായാലും ആരെഴുതിയാലും അത്തരമാമൊരു പ്രബന്ധത്തിനു ആശംസകള്‍, എല്ലാം നന്നായി വരട്ടെ.

കാവാലം ജയകൃഷ്ണന്‍ said...

ചിത്രകാരന്‍, സാധാരണക്കാരന്‍റെഭാഷ അപരിഷ്കൃതവും, തെറിഭാഷയുമാണെന്ന് താങ്കള്‍ വാദിക്കുന്നത് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വരുന്ന ഒരു ജനസമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഒരുകാലത്ത് ഏറ്റവും വലിയ സവര്‍ണ്ണാധിപത്യം നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിന്നും ഇന്‍ഡ്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാത്മാഗാന്ധി തെറിഭാഷയോ, പരുഷമായ ഭാഷയോ ഉപയോഗിച്ചിരുന്നില്ല. മിതവും മൃദുവുമായ ഭാഷയിലൂടെയാണ് അദ്ദേഹം ജനസഹസ്രങ്ങളുടെ ആരാധ്യപുരുഷനും നേതാവുമായത്. ഒരു പക്ഷേ യേശുക്രിസ്തുവും ശ്രീകൃഷ്ണനും കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഇന്‍ഡ്യയുടെ രാഷ്ട്രപിതാവായത്. നാടിന്‍റെ ധാര്‍മ്മിക അപചയത്തിനെതിരെ ദീപസ്തംഭമായി നിലനിന്നിരുന്ന ശ്രീനാരായണഗുരുദേവന്‍ ഉപയോഗിച്ചിരുന്ന ഭാഷ പ്രാകൃതമല്ലായിരുന്നു. അദ്ദേഹം നമ്മുടെ നാട്ടിലെ ഇരുളടഞ്ഞ മനസ്സുകളില്‍ സൂര്യപ്രഭ പോലെ ജ്വലിച്ചത് പരുഷമായ ഭാഷാ പ്രയോഗത്തിലൂടെയല്ല. ഇന്നത്തേതില്‍ നിന്നും എത്രയോ അധഃപ്പതിച്ച സാക്ഷരതാനിലവാരമുണ്ടായിരുന്ന അന്നു പോലും, കടുകടുപ്പന്‍ സംസ്കൃതത്തിന്‍റെ അതിശക്തമായ സ്വാധീനമുണ്ടായിരുന്ന കുമാരനാശാന്‍റെ കവിതകള്‍ സാധാരണ ജനങ്ങളോട്‌ സം‌വദിച്ചിരുന്നില്ലേ? ഒരു പക്ഷേ ഇന്നുള്ളതിലധികം ജനങ്ങള്‍ ഉള്‍ക്കൊണ്ട ആ ഭാഷയും സഭ്യേതരമല്ലാതിരുന്നില്ല.

കുറേയൊക്കെ സഭ്യേതരമായ ഭാഷ കൈകാര്യം ചെയ്യുകയും, ചിന്താപരമായി പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പുള്ളതുമായ താങ്കളുടെ ബ്ലോഗുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുള്ളതും, എതിരഭിപ്രായമുള്ളവയെ തുറന്നു തന്നെ പറയുകയും ചെയ്തിട്ടുള്ളത് താങ്കള്‍ക്ക് ഓര്‍മ്മയുണ്ടാവുമല്ലോ. എന്തുകൊണ്ട് താങ്കള്‍ തീവ്രവാദിയാണോ എന്ന് എനിക്കു സംശയം തോന്നിയില്ല? എന്തുകൊണ്ട് ആരും ഇത്തരമൊരു കേസ്‌ ഫയല്‍ ചെയ്തില്ല? താങ്കള്‍ക്കെതിരെയുണ്ടായിരുന്ന കേസും ഈ കേസും രണ്ടും രണ്ടാണ്. രണ്ടിന്‍റെയും സ്വഭാവവും, ലക്ഷ്യവും വ്യത്യസ്തമാണ്.

പരാതിക്കെട്ടുമായി പോയ കാര്യം. ഇതിനി നായരെ വിട്ടു മറ്റേതൊരു സമുദായത്തെക്കുറിച്ച് എഴുതിയിരുന്നുവെങ്കിലും ആ ബ്ലോഗിന്‍റെ സ്വഭാവം വച്ച് അറിയിക്കണ്ടവരെ അറിയിച്ചേനെ. അത് കേവലം പൌരധര്‍മ്മം മാത്രം. ഞാന്‍ ഒരു നായര്‍ ആയതുകൊണ്ടും, തീര്‍ച്ചയായും അഭിമാനത്തിന്‍റെ പ്രശ്നം ഉള്ളതു കൊണ്ടും ആ രീതിയില്‍ കൂടി ചിന്തിച്ചുവെന്നു മാത്രം.

താങ്കളുടെ സമുദായം എന്തെന്നെനിക്കറിയില്ല. അറിയുകയും വേണ്ട. ആ നിലയില്‍ മനുഷ്യരെ കാണാന്‍ ഞാന്‍ ശീലിച്ചിട്ടുമില്ല. അത് മൃഗീയമായ ചിന്തയെന്നു മാത്രമേ ഞാന്‍ വിശ്വസിക്കുകയുള്ളൂ. താങ്കളെ ആദരിക്കുവാന്‍ ‘മനുഷ്യന്‍‘ എന്ന യോഗ്യത തന്നെ, ‘പുരുഷന്‍‘ എന്ന യോഗ്യത തന്നെ ഈ പറഞ്ഞ യോഗ്യതകള്‍ സ്വന്തമായും ഉള്ളവര്‍ക്ക് ധാരാളമാണ്. എന്നാല്‍ സ്വന്തം മനഃസ്സാക്ഷിയോടു പറയൂ, താങ്കള്‍ (വിശ്വസിച്ചാലും ഇല്ലെങ്കിലും) ജനിച്ച,(താങ്കളുടെ ബന്ധുജനങ്ങളടക്കും നിലനില്‍ക്കുന്ന) സമുദായത്തിലെ സ്ത്രീകളെ അടച്ചാക്ഷേപിച്ചാല്‍ താങ്കള്‍ക്ക് നോവുമോ ഇല്ലയോ??? (പറയുന്നത് സത്യമോ കള്ളമോ എന്നതൊന്നും പരിഗണിക്കാന്‍ കഴിയില്ല ഇക്കാര്യത്തില്‍)

ഇനിയുള്ളത്, വ്യാജ പ്രൊഫൈലില്‍ തികച്ചും കുത്സിതമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കത്തക്ക രീതിയില്‍ രണ്ടു സമുദായങ്ങളുടെയിടയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹത്തിനു തുല്യമായ കുറ്റമാണ്. സൈബര്‍ നിയമവും, ഇന്‍ഡ്യന്‍ ശിക്ഷാനിയമവും ഇതിനെ നിയമംകൊണ്ട് വിലക്കിയിട്ടുള്ളതും, ശിക്ഷാര്‍ഹം എന്ന് വ്യാഖ്യാനിച്ചിട്ടുള്ളതുമാണ്. നിയമം പഠിച്ച ആളാണ് ഇതു ചെയ്യുന്നതെന്നതിനാല്‍ കുറ്റം ഗുരുതരമാകുന്നു.

മാത്രവുമല്ല നിയമം അറിയാതെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ കാരണമാകുന്നില്ല എന്ന് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ അടിവരയിട്ടു പറയുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഇതിനെ എങ്ങനെ ന്യായീകരിക്കുവാന്‍ കഴിയും? കണ്ണടച്ചാല്‍ ഇരുട്ടാകുന്നത് അവനവനു മാത്രമല്ലേ?

താങ്കളുടെ അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു.

സ്നേഹപൂര്‍വ്വം

poor-me/പാവം-ഞാന്‍ said...

ഞാന്‍ പക്ഷെ ഒരു പൂച്ച മാത്രമാണ് ഒന്ന് കരഞോട്ടെ മ്യാവ്..
കഴിഞതൊക്കെ പ്വാട്ടെ...
ഇനി ഈ ഹെഡ് ഓഫ് അക്കൌണ്ടില്‍ ആരും പണം ഇടല്ലെ...
ക്രിസ്ത്യാനി അല്ല എന്നറിഞു അവരും
ചത്തതു കീചകന്‍...അനുസരിച്ച് ജിഹാദികളെ നാട്ടു നടപ്പനുസരിച്ച് ചിലര്‍ കൊച്ചിന്റച്ചനാക്കാന്‍ ശ്രമിച്ചു അവരും നിരപരാധിത്തത്തില്‍ ആനന്ദിക്കട്ടെ...
നമ്മുക്കെല്ലാവര്‍ക്കും നല്ലതെഴുതി എലാവരേയും സന്തോഷിപ്പിച്ച് ഷൈന്‍ ചെയ്യാം,എന്താ?

തറവാടി said...

വിമര്‍ശനം/ ആവിഷ്കാര സ്വാതന്ത്ര്യമെന്നിവയുടെയൊക്കെ പേരില്‍ എന്ത് തെമ്മാടിത്തവും പബ്ലിക്കായെഴുതാം എന്നതിന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തടയിടും എന്ന ഗുണമുണ്ടെങ്കിലും അതിര്‍ വരമ്പുകള്‍ തീരുമാനിക്കാന്‍ എഴുത്തുകാരന്‍ ഭയപ്പെടുന്നതും , ഇടപെടാന്‍ അധികാര വര്‍ഗ്ഗത്തിന് ധൈര്യം ലഭിക്കുന്നതുമാണ് ഇതിന്റെ തിക്തഫലം, എന്നെ ഭയപ്പെടുത്തുന്നത് അതാണ്.

എങ്കില്‍ തന്നെയും ഇത് നന്നായി.

ഓഫ്:

ചിത്രകാരന് ഇത്രക്ക് ചിരിപ്പിക്കാനറിയുമെന്ന് കരുതിയില്ല.

നിസ്സഹായന്‍ said...

ഷൈന്‍ എന്ന കൃസ്ത്യാനിയല്ലാത്ത ഒരാള്‍ ഒരു കൃസ്ത്യന്‍ ഐഡന്റിറ്റി ഉപയോഗിച്ചതും ഒരു സമുദായത്തെ അക്രമിച്ചശേഷം കമന്റ് ബോക്സ് അടച്ചുവെച്ച് മറ്റുള്ളവര്‍ക്ക് പ്രതികരിക്കാനും പ്രതിഷേധം രേഖപ്പെടുത്തുവാനുമുള്ള അവകാശം നിഷേധിച്ചതും ഗുരുതരമായ തെറ്റാണ്.വിഢ്ഢിത്തരത്തിലൂന്നിയ ഒരു നിലപാടെടുക്കാന്‍ അയാളെ പ്രേരിപ്പിക്കും വിധം നായര്‍ സമുദായത്തിന്റെ ചില മനോഭാവവും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കൊല്ലിനും കൊലയ്ക്കും അവകാശമുണ്ടായിരുന്നവര്‍, തറവാടിത്തമുള്ളവര്‍,കുലമഹിമയുള്ളവര്‍ എന്നൊക്കെയുള്ള ചൊല്ലുകളും വീരസാഹസിക പഴംപുരാണങ്ങളും ബ്രാഹ്മണരും നായന്മാരും ആധുനിക നായര്‍-നമ്പൂരി- ജാതിസ്വത്വ നിര്‍മിതിക്കായി കലാസാംസ്ക്കാരിക മേഖലകളിലും ബ്ലോഗ്, സിനിമ, പ്രിന്റ്-ഇലക്ട്രോണിക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയും നിരന്തരം പ്രചരിപ്പിച്ചു പോരുകയാണ്.ഇതിന്റെ തെളിവുകളാണ് ടി ജാതികള്‍ ഓര്‍ക്കൂട്ടുള്‍പ്പെടെ ബൂലോകത്തുണ്ടാക്കിയിട്ടുള്ള വിവിധ ജാതികമ്മ്യൂണിറ്റികള്‍.സ്വാഭാവികമായും ആധുനിക ജനാധിപത്യസമൂഹത്തില്‍,നവോത്ഥാന മാനവികമൂല്യങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടിടത്ത് സങ്കുചിത പ്രതിലോമചരിത്രങ്ങളെ അഭിമാനപൂര്‍വ്വം ആഘോഷിച്ചു കൊണ്ടുവരുന്നതു കാണുമ്പോഴും പണ്ടില്ലാത്തവിധം പേരുവാലുകള്‍ തൂക്കിയിടുന്നതു കാണുമ്പോഴും അവര്‍ണ്ണരുടെ ന്യായമായ അവകാശങ്ങളെ ജാതിവാദമായി അവഹേളിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ചൊറിഞ്ഞുകയറിയാല്‍ അത്ഭുതപ്പെടാനുണ്ടോ ?! അപ്പോഴാണ് വിചിത്രകേരളം പോലുള്ള ബ്ലോഗുകള്‍ ഉത്ഭവിക്കുന്നത്.സ്വാഭാവികമായും അഭിമാനത്തിന്റെയും അവകാശവാദത്തിന്റെയും പിന്നാമ്പുറത്തെ യഥാര്‍ത്ഥ അശ്ലീലതകളെ പരിഹാസപൂര്‍വ്വം ചിലര്‍ തുറന്നു കാണിക്കും.വിചിത്രകേരളം എന്ന ബ്ലോഗിലൂടെ ഷൈന്‍ ചെയ്ത ഗുരുതരമായ തെറ്റ്, കമന്റ്ബോക്സ് അടച്ചുവയ്ക്കുകയും അതുവഴി ജനാധിപത്യപരമായ വിമര്‍നങ്ങള്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്തു എന്നതാണ്. കേരളസമൂഹത്തിലെ ഒന്നാംതരം ജാതിവാദികളും ഹൈന്ദവവര്‍ഗീയവാദികളും സവര്‍ണ്ണജാതികളായ നായരും നമ്പൂതിരിയുമാണ്. ബി.ജെ.പി, ആര്‍.എസ്സ്.എസ്സ്, ശിവസേന, ബജ് രംഗദള്‍ ,സംഘ് പരിവാര്‍ തുടങ്ങിയ ഹൈന്ദവവ രാഷ്ട്രീയവര്‍ഗീയവാദി സംഘടനകളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരും ഇന്നും അവയുടെ നേതൃത്വത്തിലിരിക്കുന്നവരും ടി സവര്‍ണ്ണജാതികളാണ്. മറ്റൊരുകാര്യം ആക്ഷേപഹാസ്യത്തിലൂടെ ഷൈന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ പലതിനും ചരിത്രത്തിന്റെ പിന്‍ബലമുണ്ടെന്നതാണ്. ഇത്തരത്തല്‍ ഒരു കേസ് കൊടുത്തതില്‍ നിന്നു തന്നെ കേരളത്തിലെ പ്രബലജാതികള്‍ക്കെല്ലാം (പ്രത്യേകിച്ച് സവര്‍ണ്ണ സമുദായങ്ങള്‍ക്ക്) അതിശക്തമായ ജാതിസ്വത്വബോധവും ജാത്യാഭിമാനവും ഉള്ളവരാണെന്നും തെളിയുന്നു. അധികാരത്തിന്റെ സര്‍വ്വ മേഖലകളിലും സവര്‍ണ്ണര്‍ക്കുള്ള ശക്തമായ സ്വാധീനം ഈ കേസിലും മുഴച്ചുകാണുന്നുണ്ട്. കൌരവസദസ്സില്‍ പാഞ്ചാലിക്കുണ്ടായ പോലെ, ചരിത്രപരമായ തെളിവുകള്‍ സത്യത്തെ കോടതിയില്‍ വിവൃതമാക്കുമ്പോള്‍ ടി സമൂഹങ്ങള്‍ വീണ്ടും ലജ്ജിക്കാനിടവരാതിരിക്കട്ടെയെന്ന് ആശംസിച്ചു കൊള്ളുന്നു.

keralafarmer said...

ബ്ലോഗര്‍മാരുടെ ശ്രദ്ധക്കായി സമര്‍പ്പിക്കുന്നു.

രഘുനാഥന്‍ said...

ഫാര്‍മര്‍ ചേട്ടനോട് യോചിക്കുന്നു...

ഒരേ പട്ടാള ബാരക്കില്‍ അടുത്തടുത്ത കട്ടിലുകളില്‍ ഇരുന്ന് ഒരാള്‍ ജപമാല ഉരുട്ടുന്നു...മറ്റൊരാള്‍ ചന്ദനത്തിരി ഉഴിയുന്നു...വേറൊരാള്‍ നിസ്കരിക്കുന്നു. അതേ മതസാഹോദര്യം ബൂലോകത്തിലും ആയിക്കൂടെ നമുക്ക് ? എന്തിനു പരസ്പരം കല്ലെറിയുന്നു സുഹൃത്തുക്കളെ ...???

SimhaValan said...

രഘുനാഥൻ പറയുന്നു

“ഒരേ പട്ടാള ബാരക്കില്‍ അടുത്തടുത്ത കട്ടിലുകളില്‍ ഇരുന്ന് ഒരാള്‍ ജപമാല ഉരുട്ടുന്നു...മറ്റൊരാള്‍ ചന്ദനത്തിരി ഉഴിയുന്നു...വേറൊരാള്‍ നിസ്കരിക്കുന്നു. അതേ മതസാഹോദര്യം ബൂലോകത്തിലും ആയിക്കൂടെ നമുക്ക് ? എന്തിനു പരസ്പരം കല്ലെറിയുന്നു സുഹൃത്തുക്കളെ ...???“

ഇതിന്റെ ഉത്തരം വളരെ ലളിതമാണ്
“കുളം കലക്കി മീൻ പിടിക്കുക എന്നത്‌ തന്നെ.ഇതിന്റെ മൊത്തക്കച്ചവടക്കാരായി പലരും ബൂലോകത്തിൽ മാറിയിട്ടുണ്ട്‌.അവർ വളരെ വേഗം തിരിച്ചറിയപ്പെടുന്നുവെന്നത്‌ നമ്മുടെ ഭാഗ്യം.അത്തരം കള്ളനാണയങൾ തുറന്നുകാട്ടപ്പെടണം.ജയകൃഷ്ണന് എല്ലാ ഭാവുകങളും നേരുന്നു..!”

SimhaValan said...

രഘുനാഥന്‍ said...

“ഒരേ പട്ടാള ബാരക്കില്‍ അടുത്തടുത്ത കട്ടിലുകളില്‍ ഇരുന്ന് ഒരാള്‍ ജപമാല ഉരുട്ടുന്നു...മറ്റൊരാള്‍ ചന്ദനത്തിരി ഉഴിയുന്നു...വേറൊരാള്‍ നിസ്കരിക്കുന്നു. അതേ മതസാഹോദര്യം ബൂലോകത്തിലും ആയിക്കൂടെ നമുക്ക് ? എന്തിനു പരസ്പരം കല്ലെറിയുന്നു സുഹൃത്തുക്കളെ ...???“

‘ഇതിന്റെ ഉത്തരം വളരെ ലളിതമാണ്
കുളം കലക്കി മീൻ പിടിക്കുക എന്ന തന്ത്രം.നമ്മുടെ ബൂലോകം ഇത്തരം കുളംകലക്കികളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.ഇത്തരക്കാർ വളരെ വേഗം തിരിച്ചറിയപ്പെടുന്നത്‌ നമ്മുടെ സമൂഹത്തിന്റെ ഭാഗ്യം.ഇത്തരം കള്ളനാണയങൾ തുറന്നുകാട്ടപ്പെടണം.ജയകൃഷ്ണന് എല്ലാ ഭാവുകങളും നേരുന്നു....”

Vipin vasudev said...

വര്‍ഗീയത ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത് ആര് തന്നെ ചെയ്താലും.
ചിത്രക്കാരന്‍ എന്ന ബ്ലോഗ്ഗര്‍ തനിക്കു തോന്നുന്നത് എല്ലാം എഴുതാം , ആരെക്കുറിച്ചും എന്ത് തോനിവാസവും പറയാം എന്നാണ് വിചാരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
ആ പ്രിയ സുഹുര്‍ത്തിനോടു പറയാന്‍ ഉള്ളത് ഇത്രമാത്രം, "ഇവിടെ മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരു കുത്തിത്തിരിപ്പ് ഉണ്ടാകാന്‍ ആണ് വിചാരം എങ്കില്‍, താങ്കള്‍ ആ പരിപ്പിന്റെ കലം ഇപ്പൊ തന്നെ ഇറക്കി വച്ചേക്കു."

Suresh said...

A quote from "The British Commission to India: Historical Novel" by MN Pavithran (a hard core Ezhava fanatic):

http://books.google.com/books?id=1iae-qdzxisC&pg=PA92

"The beautiful women of Thiyyas, Cherumar, Pulayar and Parayar were forcibly taken away by the Nairs under the orders of Nambiars. So there were a dearth of women in the above castes."


"It was ordered that the women folks of the above castes should not cover their breasts. They may hide their nudity with a thorth (a thin transparent cloth woven with threads apart) that should not hang below the knee. The **** **** of the **** **** *** it. These women were at the mercy of Nairs. Their male members were harassed and beaten for nothing by the Nairs. Gradually they lost their valour and became cowards".


Now tell me. Ezhavas themselves complain that their women were not allowed to wear clothes in front of Nairs. Then a simple question. How can they shower abuse on the Nair community claiming that Nair women were not "pathivrathas" and Nair men were servile?

Suresh said...

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323