Tuesday, July 7, 2009

അനോണികള്‍ ജയകൃഷ്ണന്‍ കാവാലം എന്നെഴുതുമ്പോള്‍

ഈ കുറിപ്പ് അത്ര മാന്യമല്ലാതെ പോയതില്‍ (മാന്യന്‍‍മാരോട് മാത്രം) ക്ഷമ ചോദിച്ചു കൊള്ളുന്നു.

ഒരു വിരുതന്‍റെ പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് ഇന്നെനിക്കു മെയിലയച്ചു തന്നു.

പേരു കേട്ടാല്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരുമെന്നതുകൊണ്ടും, സാഹിത്യമലവിസര്‍ജ്ജനമെന്ന വാക്കു കണ്ടുപിടിച്ച കക്ഷിയുടെ സാംസ്കാരിക മലവിസര്‍ജ്ജനവും, വരട്ടു തത്വവാദവും സഹിക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടും, ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കല കൂടിയായ എന്‍റെ തൊഴില്‍ ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കാറുള്ള കമ്പ്യൂട്ടറിന്‍റെ മോണിട്ടറില്‍ ഇത്രയും അരോചകവും, വൃത്തികെട്ടതുമായ ഒരു ബാനര്‍ തെളിഞ്ഞു വരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടും ഞാന്‍ ആ വഴിക്കു പോകാറില്ല.

അസ്ഥിത്വമില്ലാത്തവരും, അധഃപ്പതിക്കുവാന്‍ ലജ്ജയില്ലാത്തവരുമായ അനോണികളോട്‌ പ്രതികരിക്കാറില്ലെങ്കിലും ഇവനൊരു മറുപടി കൊടുക്കാമെന്നു കരുതുന്നു. കാരണം ഇത്തരം ക്ഷുദ്രജീവികള്‍ ഇഴഞ്ഞിഴഞ്ഞു വരുമ്പോള്‍ ആണായിട്ടു ജനിച്ചു പോയില്ലേ കൂട്ടുകാരേ ചിലപ്പോഴെങ്കിലും പ്രതികരിച്ചു പോകും.

കക്ഷി ലോകോത്തര ഹാസ്യമെന്നോ, സാഹിത്യമെന്നോ (ആശാന്‍ ആ വിസര്‍ജ്ജ്യത്തെ അങ്ങനെയെന്തെങ്കിലും കരുതിയിട്ടുണ്ടോ എന്നറിയില്ല, പാവം) ഒക്കെയുള്ള ഭാവത്തില്‍ പടച്ചു വച്ചിരിക്കുന്ന പ്രസ്തുത ‘സാധനത്തില്‍‘ (ക്ഷമിക്കണം അതിനെ അക്ഷരം എന്ന വാക്കുപയോഗിച്ച് വിളിച്ച് അക്ഷരത്തിന്‍റെ മാനം കളയാന്‍ ഞാനില്ല) എന്‍റെ പേരേ അല്ലാതെ പറഞ്ഞിരിക്കുന്ന എന്‍റെ പേരുണ്ടല്ലോ? അപ്പോള്‍ അതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അപ്പോള്‍ എന്താണ് ചക്കരേ എന്നെക്കുറിച്ച് കരുതി വച്ചേക്കുന്നത്? എനിക്കറിയാം താങ്കളുടെ വിഷമതകളും അസ്ക്യതകളും കുറേയൊക്കെ. പക്ഷേ അതിനൊന്നും മരുന്നു കുറിക്കല്‍ അല്ല എന്‍റെ പണി. ഇതുവരെ താങ്കളുടെ ‘കുട്ടിക്കളികള്‍‘ ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയുടെ ചപലതകളായി മാത്രം കണ്ടിട്ടേയുള്ളൂ. താങ്കള്‍ എന്‍റെ പേരെടുത്തുപയോഗിച്ചതിന്‍റെ പിന്നിലെ ചേതോവികാരം, ഇതു വായിക്കുന്നവര്‍ കൂടി ഒന്നറിയട്ടെ.

ഞാന്‍ വായനശാല എന്ന ഒരു ബ്ലോഗ് ആരംഭിക്കുന്നു. ബ്ലോഗ് നിരൂപണം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയ ആ ബ്ലോഗില്‍ ആദ്യ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു അത് വ്യക്തിവിദ്വേഷത്തിനുള്ള സ്ഥലമല്ലെന്ന്. ഇന്നേവരെ അതില്‍ പ്രതിപാദിച്ചിട്ടുള്ള ബ്ലോഗുകളെ വസ്തുനിഷ്ഠമായും നിക്ഷ്പക്ഷമായും മാത്രമേ നിരൂപണം ചെയ്തിട്ടുള്ളു എന്നുള്ളതാണ് എന്‍റെ വിശ്വാസം. വിമര്‍ശനം, നിരൂപണം എന്നൊക്കെ പറഞ്ഞാല്‍ കണ്ണും പൂട്ടി തന്തക്കു വിളിക്കുന്നതാണെന്ന വിശ്വാസമുള്ളവര്‍ അങ്ങു ക്ഷമിച്ചു കള. ഞാന്‍ നിങ്ങളുടെ നാട്ടുകാരനല്ല. വായനശാലയില്‍ ആദ്യമായി വന്ന നിരൂപണം കാപ്പിലാന്‍ എന്ന ബ്ലോഗറെക്കുറിച്ചാണ്. നല്ല ഒരു സംഘാടകന്‍, വേറിട്ട കാഴ്ച്ചപ്പാടുള്ള ഒരു കവി, ഒന്നിലേറെ ബ്ലോഗുകളും അതില്‍ വരുന്ന ശ്രദ്ധേയവും രസകരവുമായ പോസ്റ്റുകള്‍ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ ആ ബ്ലോഗ് തിരഞ്ഞെടുത്തുവെന്നേയുള്ളൂ. അന്നു വരെ എനിക്ക് ആ മനുഷ്യനെ അറിയുക പോലും ഇല്ലായിരുന്നു താനും. മാത്രവുമല്ല ആളെ അറിഞ്ഞിട്ടല്ല ഞാന്‍ വായനശാലയില്‍ പോസ്റ്റ് എഴുതുന്നത്. അങ്ങനെയെങ്കില്‍ എന്‍റെ അനിയന്‍റെ ബ്ലോഗ് ഇതുവരെയുള്ളതില്‍ എവിടെയെങ്കിലും ഞാന്‍ പരാമര്‍ശിക്കുമായിരുന്നല്ലോ.

അപ്പോള്‍ പറഞ്ഞു വന്നത് ഈ പോസ്റ്റാണ് കക്ഷിയെ ചൊടിപ്പിച്ചത്. (തെറി നിരൂപണമല്ലാത്തതുകൊണ്ടാണ് സുഹൃത്തേ ഞാന്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താതിരുന്നത്) അന്നു തന്നെ കക്ഷി എനിക്കൊരു ഇ മെയില്‍ അയച്ചു. ഒരു സാരോപദേശം.അരൂപിക്കുട്ടന്‍ എന്ന ബ്ലോഗറുടെ പേരില്‍ അയാളുടെ വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച് എനിക്ക് മെയില്‍ അയച്ചു. അതാണ് ഇവിടെ കാണുന്നത്.


ഇപ്പോള്‍ അപരന്മാരെ സൃഷ്ടിക്കുന്ന കലാപരിപാടി ആര്‍ക്ക് പരമ്പരാഗതമായി പിന്തുടര്‍ന്നു കിട്ടിയ കുലത്തൊഴില്‍ ആണെന്ന് ബോദ്ധ്യമായിക്കാണുമല്ലോ?

അതു കഴിഞ്ഞ് സ്വന്തം പേരില്‍ തന്നെ താങ്ങി ഒരെണ്ണം. അതാണ് ഇത്.


രണ്ടെണ്ണത്തിലെയും ഡേറ്റ് ശ്രദ്ധിക്കുക. മാത്രവുമല്ല രണ്ടു സമയത്തായി അയച്ച് സംഗതിക്ക് ഒരു ഒറിജിനല്‍ പരിവേഷം നല്‍കാന്‍ ശ്രമിച്ചതൊക്കെ കൊള്ളാം പക്ഷേ, ഇപ്പുറത്തിരുന്ന് രണ്ട് മെയിലും വായിച്ച എന്‍റെ തലമണ്ടയില്‍ ദൈവംതമ്പുരാന്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിപ്പോയല്ലോ സഖാവേ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഞാന്‍ അതു വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അതിന്‍റെ നാണക്കേട് ദൈവത്തിനല്ലേ? ദൈവകോപം ഉണ്ടായാല്‍ എനിക്ക് ഇനി വരുന്ന തലമുറകള്‍ എല്ലാം താങ്കളേപ്പോലെ അനോണികളായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?

ആ സംഭവത്തേ തുടര്‍ന്നാണ് തലയുടെ ഊരിപ്പോയ ആണി അന്വേഷിച്ച് പരതുന്ന വിഭ്രാന്തമായ താങ്കളുടെ നട്ടപ്പാതിരകളിലെ ഭ്രാന്തചിന്തകളില്‍ ഈ പാവം കാവാലത്തുകാരന്‍ പണിക്കരുടെ താടി വച്ച രൂപവും തെളിഞ്ഞു വരാന്‍ തുടങ്ങിയതെന്ന് എനിക്കു നന്നായറിയാം.

ഇന്ന് കാപ്പിലാന്‍ എന്‍റെ സുഹൃത്തു കൂടിയാണ്. ഞങ്ങള്‍ പരസ്പരം പോസ്റ്റുകളില്‍ അഭിപ്രായം പറഞ്ഞെന്നും, ഗ്രൂപ്പ് ബ്ലോഗുകളിലോ, മറ്റു പരിപാടികളിലോ ഒക്കെ സഹകരിച്ചെന്നും വരും. എനിക്കു തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ ആരാധിച്ചെന്നുമിരിക്കും. അതിനു തനിക്കെന്താടോ കൂവേ ഇത്ര വിഷമം? തന്‍റെ തലയില്‍ വച്ചാണോ ആരാധിക്കുമ്പോള്‍ ഞാന്‍ കര്‍പ്പൂരം കത്തിക്കുന്നത്?

അതുകൊണ്ട്‌ മോനേ മോന്‍ പോയി തരത്തിനു കളിക്കുക. തരത്തിനു മാത്രം കളിക്കുക. ഇതു ഞാന്‍ പണ്ടേ പറഞ്ഞതല്ലേ? എനിക്കിട്ടു മാന്താന്‍ വന്നാല്‍ ഞാന്‍ പറയുന്നിടമൊക്കെ മോന്‍ മാന്തിത്തരേണ്ടതായിട്ടു വരും. മോനെക്കൊണ്ടു മാന്തിച്ചാല്‍ എന്നെ പിന്നെ കാവാലത്ത് കേറ്റില്ല. അതും ഒരു പ്രശ്നമാണ്. (വൃത്തിയും വെടിപ്പുമുള്ള ഒരു ഗ്രാമമാണ് കാവാലം അതു കൊണ്ടാണ്)

നാളിതു വരെ പലരും ചോദിച്ചിട്ടും ഞാന്‍ ഒരക്ഷരം പറയുകയോ, പുറത്തു വിടുകയോ ചെയ്യാതിരുന്ന ഈ മെയിലിന്‍റെ കഥ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്‌. പക്ഷേ എന്തു ചെയ്യാം പറഞ്ഞു പോയില്ലേ. അതു കൊണ്ടാണ് ഓര്‍മ്മിപ്പിക്കുന്നത്... കൈ വിട്ട കല്ലും, വാ വിട്ട വാക്കും... (മറക്കല്ലേ)

© ജയകൃഷ്ണന്‍ കാവാലം

7 comments:

ചാണക്യന്‍ said...

{{{{{{{{{ഠേ}}}}}}}}

ജയകൃഷ്ണാ ഇത് തേങ്ങ്യാല്ല..ബോംബാ..ബോംബ്....:):)

കാപ്പിലാന്‍ said...

ഹഹ എത്ര നാളായി ഈ കത്തുകള്‍ ഞാന്‍ കാത്തിരിക്കുന്നു . ഇന്നെങ്കിലും തരാന്‍ തോന്നിയല്ലോ :) ഇനി ഇവന്മാര്‍ എല്ലാം കൂടി എന്നെ ഷേവ്‌ ചെയ്യുമോ ആവോ ? .
ജയകൃഷ്ണന്‍ പറഞ്ഞതുപോലെ ഇതോരാളല്ല എഴുതുതിയത് . ഒരെണ്ണം നമ്മുടെ സ്വന്തം കൂതറ .മറ്റേതു വളരെ നന്നായി ചിന്തിക്കുന്ന ഇംഗ്ലീഷ് മാത്രം അറിയാവുന്ന നമ്മുടെ ശാസ്ത്രജ്ഞന്‍ .നടക്കട്ടെ കളികള്‍ . നോക്കാം എവിടെ വരെ എത്തുമെന്ന് :)

chithrakaran:ചിത്രകാരന്‍ said...

ബൂലോകത്തെ മതഭ്രാന്തന്മാരായ ഹിജഡകള്‍ :)

കാവാലം ജയകൃഷ്ണന്‍ said...

കൊരക്കുന്ന പട്ടി കടിക്കില്ല കാപ്പിലാനേ. ശാസ്ത്രജ്ഞന്മാര്‍ക്കൊക്കെ അപ്പോള്‍ ഇങ്ങനെയും ഇംഗ്ലീഷ് പറയാം അല്ലേ? ഹോ കുളിരു കോരുന്നു. കുരക്കേണ്ടവരെല്ലാം കുരച്ചോട്ടെ കാപ്പിലാനേ, പട്ടി മോങ്ങിയാല്‍ നേരം വെളുക്കുമോ? അതിന് മോങ്ങാനുള്ള സ്വാതന്ത്ര്യം ജന്മസിദ്ധമാണ് മനുഷ്യനെ കടിക്കണമെന്ന് ആഗ്രഹിക്കുക്കയുമാവാം. പക്ഷേ കടിക്കാന്‍ വന്നാല്‍ നല്ല ഏറു കിട്ടും. അപ്പൊഴും കൈ കൊണ്ടു തൊടില്ല. അയ്യേ...

വലിയ ഒരു കാര്യം ഒറ്റ വാക്കില്‍ പറഞ്ഞു ചിത്രകാരന്‍... ഹാറ്റ്സ് ഓഫ്...

Anonymous said...

ചിത്രകാരന്‍‍ ഇത് തന്നെ പറയണം.. അവസാനമെങ്കിലും നന്നായല്ലോ .. നണ്ട്രി.

Anonymous said...

കൂതറ ഒരു ബുദ്ധിജീവിയാണെന്നാണ് കൂതറേടെ വിചാരം. ബാക്കി എല്ലാവരും അവനെ പിന്തുടരണമെന്നും. മിക്ക പോസ്റ്റിലും അതു തിരിച്ചറിയാം. ഈ അടി ഏതായാലും ഏറ്റു. ഇനിയെങ്കിലും നന്നാകുമായിരിക്കും.

കാവാലം ജയകൃഷ്ണന്‍ said...

അനോണീ, രൂക്ഷമായ വിമര്‍ശനം, വ്യക്തിപരാമര്‍ശം, പ്രകോപനപരമായ പ്രസ്താവനകള്‍... ഇവ നടത്തുമ്പോള്‍ സ്വന്തം പേരില്‍ വന്ന് പറയുന്നതല്ലേ നല്ലത്? ഇനി ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷിക്കുന്നു