Published on: December 20, 2014
ഞാൻ ഇന്നലെ രാത്രി ഏകദേശം പതിനൊന്നു, പതിനൊന്നര മണി മുതൽ സംഘിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു!. നന്നായി. ഏതായാലും ഇത്രയും കാലം ഞാനാരാണെന്നുള്ള ആത്മാന്വേഷണത്തിലായിരുന്നു. ഉത്തരം കിട്ടി, ഞാനാകുന്നു സംഘി.
ചാറ്റിലും കമന്റിലും മെയിലിലും എന്നു വേണ്ട പല വഴിക്കു കൂടിയും ഈ പട്ടം എന്നിലേക്കൊഴുകി എത്തിയിരിക്കുന്നു. ഒരു വിരോധവുമില്ല. സംഘിയെങ്കിൽ സംഘി. ഏതായാലും യുക്തിവാദിയെന്നു വിളിച്ച് ജീവിച്ചിരിക്കെ കൊന്നില്ലല്ലോ ആരും.
ഇന്നലെ മുതൽ എനിക്ക് ഇങ്ങനെയൊരു ഔദ്യോഗിക രൂപാന്തരണവും നാമാന്തരണവും സംഭവിക്കാനുള്ള കാരണം, എനിക്കു സത്യമെന്നു തോന്നിയ, എന്റെ യുക്തിക്കും സ്വതന്ത്രചിന്തക്കും (നമ്മടെ മറ്റേ ഫ്രീ തിങ്കേഴ്സിലെ സ്വതന്ത്ര ചിന്തയല്ല കേട്ടോ) നൂറു ശതമാനവും നിരക്കുന്ന അഭിപ്രായം പ്രകടിപ്പിച്ചതാണ്.
മൂന്ന് വിഷയങ്ങളിലുള്ള വ്യത്യസ്ത ഇടപെടലുകൾ. ഒന്ന് ചുംബനാഭാസം, രണ്ട് ഹൈന്ദവക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് കൊടുക്കണമെന്നു പറഞ്ഞത്, മൂന്ന് കെ.എസ്.ആർ.ടി.സി. ബസ്സിൽ ഇന്നലെ അരങ്ങേറിയ നാടകത്തിന്റെ തിരക്കഥ ക്ലൈമാക്സിനു മുൻപേ പറഞ്ഞു പോയത് ഇവയാണ് എന്നെ സംഘിയാക്കാനുള്ള അടിസ്ഥാന കാരണങ്ങളെന്നു മനസ്സിലാകുന്നു. സന്തോഷം. അപ്പോൾ ഒന്നു കൂടി മനസ്സിലായി. സത്യം പറയുന്നവനെയാണ് സംഘിയെന്നു വിളിക്കുന്നത്.
ഇന്നലത്തെ ബസ്സ് നാടകം ഒന്നാം തരം നാടകം തന്നെയായിരുന്നു എന്ന അടിയുറച്ച ബോദ്ധ്യത്തിൽ തന്നെയാണ് ആ വിഷയത്തോട് ഞാൻ പ്രതികരിച്ചത്. മതത്തിനുപരിയായി ചിന്തിക്കുകയും, എല്ലാ മതസ്ഥരെയും സാഹോദര്യബുദ്ധ്യാ സ്നേഹിക്കുകയും ചെയ്യുന്നുവെന്നു വച്ച് സ്വധർമ്മത്തിലെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസപ്രമാണങ്ങളും അനുശീലിച്ചു പോരുന്ന ഒരു വ്യക്തിയെന്ന നിലയിൽ അധർമ്മത്തിനും, സ്വധർമ്മത്തിനെതിരേ അകാരണമായി നീണ്ടു വരുന്ന ദുരാരോപണങ്ങൾക്കും, വെല്ലുവിളികൾക്കും മറുപടി കൊടുക്കില്ലെന്നോ, പ്രതികരിക്കില്ലെന്നോ ഞാനൊരുത്തനും വാക്കു കൊടുത്തിട്ടില്ല. ഇനി അങ്ങനെ വല്ല പ്രതീക്ഷയും എന്നിൽ ആരെങ്കിലും അർപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സ്വന്തം അബദ്ധം തിരിച്ചറിയാനുള്ള ഒരു സുവർണ്ണാവസരമാണിത്.
തികച്ചും കുത്സിതബുദ്ധിയോടു കൂടി, ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചു കൊണ്ട് ഹോം വർക്കു ചെയ്തുണ്ടാക്കിയ ഒരു നാടകം തന്നെയായിരുന്നു ഇന്നലത്തേതെന്നതിൽ ഇനിയും ആർക്കാണു സംശയം?
ഈ വിഷയത്തെ അധികരിച്ച് ഒരു സ്ത്രീയും, മറ്റൊരു പുരോഗമനവാദിയും ഇട്ട രണ്ടു പോസ്റ്റുകളിൽ ഇന്നലെയും ഇന്നുമായി ഞാൻ കമന്റുകൾ കൊണ്ടും, സാന്നിദ്ധ്യം കൊണ്ടും, ശ്രദ്ധ കൊണ്ടും സജീവമായിരുന്നു. ഇന്ന് ഇപ്പോൾ ഇതെഴുതുന്ന നിമിഷം, ആ രണ്ടു പോസ്റ്റുകളും അപ്രത്യക്ഷമാണ്. എന്റെ നിലപാടുകളിലെ നിർവ്യാജതയും, സുതാര്യതയും, ആ രണ്ടു പേരുടെ പോസ്റ്റുകൾക്കു പിന്നിലെ ദുരുദ്ദേശവും വെളിവാക്കാൻ ഇതിലുപരി മറ്റെന്തുദാഹരണമാണ് വേണ്ടത്? പോസ്റ്റും ഡിലീറ്റ് ചെയ്ത് രായ്ക്കു രാമാനം തലയിൽ മുണ്ടുമിട്ടു സ്ഥലം വിടാനുള്ള കാരണം, കള്ളി വെളിച്ചത്തായി എന്നതല്ലാതെ മറ്റെന്താണ്? സ്വന്തം അഭിപ്രായങ്ങളിൽ വിശ്വാസവും ആത്മാർത്ഥതയുമുണ്ടായിരുന്നെങ്കിൽ പിന്നെന്തിന് ഈ നാണം കെട്ട പിൻവാങ്ങൽ? അതോ നിലപാടു മാറിയോ? അതോ ദൃക്സാക്ഷികൾ സംസാരിക്കുന്ന തെളിവുകളുമായി രംഗപ്രവേശം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലേ? ഒരു രാത്രി ഇരുട്ടി വെളുക്കുന്ന സമയം വേണ്ടി വന്നില്ല സത്യം സംസാരിച്ചു തുടങ്ങാൻ. അതുകൊണ്ടാണോ പോസ്റ്റുകൾ അപ്രത്യക്ഷമായത്? അതോ പണി പാളി, കുടുങ്ങുമെന്ന് ബോദ്ധ്യം വന്നതു കൊണ്ടാണോ?
സ്പെഷൽ സർവ്വീസിൽ കയറി സീറ്റ് ആവശ്യപ്പെട്ട് (അതും കേവലം 7 കിലോമീറ്റർ യാത്ര ചെയ്യാൻ) അലമ്പുണ്ടാക്കിയതിനു കുടപിടിക്കാഞ്ഞ പാവം കണ്ടക്ടറെ വാക്കുകൾ കൊണ്ടു തന്നെ നിരവധി തവണ സസ്പെൻഷനും, ഡിസ്മിസ്സലും, കൊലപാതകം വരെ ചെയ്തു കഴിഞ്ഞ കമന്റടിത്തൊഴിലാളികൾക്ക് തങ്ങളിട്ട കമന്റുകൾ സഹിതം അപ്രത്യക്ഷമായ പ്രസ്തുത പോസ്റ്റുകളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? ഒരു വലിയ ഭക്തസമൂഹത്തിന്റെ വ്രതശുദ്ധിക്കുമേൽ ഇല്ലാത്ത ഇറക്കിവിടൽ നാടകത്തിന്റെ പേരും പറഞ്ഞ് തീണ്ടാരിത്തുണി പുതപ്പിക്കാൻ ആഹ്വാനം നടത്തുകയും, കേട്ട പാതി അതിനൊരുമ്പെട്ടിറങ്ങുകയും ചെയ്ത ഒരുത്തനെങ്കിലും മറുപടിയുണ്ടോ?
പ്രതികരിക്കില്ല എന്നു തോന്നുന്നതുകൊണ്ടാണ് ഈ മെക്കിട്ടു കയറ്റമെങ്കിൽ ആ ധാരണ തെറ്റാണ്. പലപ്പോഴും പ്രതികരിക്കാത്തത് നായയുടെ കുരയിൽ ശ്രദ്ധ കൊടുക്കാതെ തന്റെ പണി നോക്കി നടന്നു പോകുന്ന ആനയുടെ മനസ്സും, ദുർബ്ബലനും, ദുർവൃത്തരും, സങ്കുചിതരും, അൽപ്പത്വം നിറഞ്ഞവരുമായ അധികപ്പറ്റുകളുടെ ദയനീയാവസ്ഥയിൽ സഹതാപവുമുള്ളതുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള വകതിരിവുണ്ടാവണം.
ഈയുള്ളവനും (സംഘി, സംഘി) വ്രതമെടുത്തു മല ചവിട്ടുന്ന ഒരു അയ്യപ്പഭക്തനാണ്. അശുദ്ധിയെന്നു തോന്നുന്നിടത്തു നിന്നും അകന്നു നിൽക്കുകയല്ലാതെ ആരോടും അകന്നു പോകാൻ ആജ്ഞാപിച്ചിട്ടില്ല ഇന്നേവരെ. ഒരു അയ്യപ്പനും അതു ചെയ്യുന്നതും കണ്ടിട്ടില്ല. ഇവിടെ ഈ വിഷയത്തിൽ, പൊതു ജനത്തിന്റെയും, നിയമത്തിന്റെയും ശ്രദ്ധയും, പരിഗണനയും കിട്ടാൻ വേണ്ടി മനഃപ്പൂർവ്വം പറഞ്ഞും എഴുതിയുമുണ്ടാക്കിയ പ്രയോഗങ്ങൾ മാത്രമാണ്, സ്ത്രീ, അശുദ്ധി, തീണ്ടാരി, ഇറക്കി വിടൽ, കണ്ടക്ടറും ഡ്രൈവറും ചേർന്ന് അധിക്ഷേപിച്ചു, കൈക്കുഞ്ഞ്, വൃദ്ധയായ സ്ത്രീ തുടങ്ങിയ ഒന്നാംതരം പബ്ളിക് അറ്റൻഷൻ സീക്കേഴ്സ് എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഒരു വിഷയത്തിൽ ട്രാൻസ്പോർട്ട് ജീവനക്കാരും, പോലീസും, കണ്ടു നിന്ന പൊതുജനങ്ങളും എന്നു വേണ്ട സകലരും നിസ്സഹകരണവും, മൗനവും പാലിച്ചെങ്കിൽ കുറ്റം ആരുടേതാണ്? മാത്രവുമല്ല, ഒരു ജനതയുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തരത്തിൽ നടത്തിയ പരസ്യ ആഹ്വാനത്തിന്റെ പേരിൽ കേസെടുക്കുകയാണ് വേണ്ടത്. അതു ചെയ്തില്ലെങ്കിൽ, ചെയ്യുന്നില്ലെങ്കിൽ അത് മേൽസൂചിപ്പിച്ചതു പോലെ സഹതാപമോ, ഔദാര്യമോ ആയി കാണണം. കമ്യൂണൽ റയട്ടിന് ആഹ്വാനം ചെയ്യുന്നത് സൈബർ നിയമപ്രകാരവും അല്ലാതെയും ക്രിമിനൽ കുറ്റമാണെന്ന് ഇക്കണ്ട ജേർണലിസമൊക്കെ പഠിച്ച്, ജീർണ്ണിച്ച മാധ്യമതൂലികയും പേറി നടക്കുന്ന മനുഷ്യർക്ക് ഇനിയും അറിയില്ലേ?
സത്യത്തിനു വേണ്ടിയും, സ്വയം ബോദ്ധ്യമുള്ള നീതിക്കു വേണ്ടിയും സംസാരിക്കുന്നവനെയാണ് സംഘിയെന്നു വിളിക്കുന്നതെങ്കിൽ ഇന്നലെ അർദ്ധരാത്രി മുതൽ ചാർത്തിക്കിട്ടിയ ആ പേരിൽ ഞാൻ സന്തോഷിക്കുന്നു. ഇനിയും സംസാരിക്കുകയും ചെയ്യും. കണ്ഠച്ഛേദം ചെയ്തു നാവടക്കാം. പക്ഷേ വാക്കുകൾ വാൾമുനയിലും ജ്വലിക്കുമെന്നു മറക്കാതിരിക്കുക. ആത്മാർത്ഥതയുള്ളവന്റെ സത്യപ്രസ്താവനകളെ ഖണ്ഡിക്കുവാൻ പോന്ന ഖഡ്ഗങ്ങൾ തീർക്കുവാൻ ഇനിയും ഉലകൾക്കു ചൂടു വേണ്ടിയിരിക്കുന്നു.

No comments:
Post a Comment